Latest News
Loading...

പക്ഷാഘാത ബോധവൽക്കരണ പരിപാടികളുടെ സമാപനം നടന്നു.



 പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയോട് അനുബന്ധിച്ച് നടപ്പാക്കുന്ന സാമൂഹിക പദ്ധതികളുടെ ഭാ​ഗമായി പിതൃവേദിയുമായി സഹകരിച്ചു രൂപതയിലെ വിവിധ പള്ളികളിൽ നടത്തി വന്ന പക്ഷാഘാത ബോധവൽക്കരണ പരിപാടിയുടെ സമാപനം  കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടന്നു. 

മാർ സ്ലീവാ മെഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ആതുര സേവന രംഗത്ത് പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ  ജനകീയമായ  കൂടുതൽ പദ്ധതികൾ മാർ സ്ലീവാ മെഡിസിറ്റി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. 



.
ആർച്ച് പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. പിതൃവേദി രൂപത ഡയറക്ടർ ഫാ. ജോസഫ് നരി തൂക്കിൽ മുഖ്യപ്രഭാഷണം നടത്തി. പിതൃവേദി രൂപത പ്രസിഡൻ്റ് ജോസ് തോമസ് , കോർഡിനേറ്റർ ബിൻസ് ജോസ് , യൂണിറ്റ് പ്രസിഡൻ്റ് ടിക്സൺ മണി മലതടത്തിൽ , സെക്രട്ടറി ലൂക്കോസ് പുത്തൻകുളം , എന്നിവർ പ്രസംഗിച്ചു.  തുടർന്നു ന്യൂറോളജി വിഭാ​ഗം കൺസൾട്ടന്റ് ഡോ.ജോസി.ജെ.വള്ളിപ്പാലം ബോധവൽക്കരണ ക്ലാസ്സ് നയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments