മണ്ണയ്ക്കനാട് ഇടവകയിലെ യുവജനപ്രസ്ഥാനമായ സീറോ മലബാർ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ മണ്ണയ്ക്കനാട് ഗവൺമെന്റ് യുപി സ്കൂൾ പരിസരവും, ക്ലാസ് റൂമുകളും, സ്കൂളിന് മുൻപിലെ ഇരുവശത്തുമുള്ള പൊതുവഴിയും, സൈൻബോർഡും വൃത്തിയാക്കി. യുവജനങ്ങൾ ഇന്നത്തെ കാലഘട്ടത്തിൽ മയക്കുമരുന്ന് അടിമകൾ ആകുന്നു എന്ന് ലോകം വിലയിരുത്തുമ്പോൾ യുവജനങ്ങളുടെ നേതൃത്വത്തിൽ ചെയ്ത ഈ പ്രവർത്തനം സ്കൂളിന് വളരെ മുതൽക്കൂട്ടായിരുന്നു എന്നും, വരുംതലമുറയ്ക്ക് മാതൃകയാണെന്നും അധ്യാപക പ്രതിനിധി വിലയിരുത്തി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments