Latest News
Loading...

മളോലകടവിൽ താൽക്കാലിക പാലം നിർമ്മിക്കുമെന്ന് മാണി സി കാപ്പൻ MLA



പ്രതികൂല കാലാവസ്ഥ മൂലം നിർമ്മാണം ആരംഭിക്കുവാൻ വൈകുന്ന കൊഴുവനാൽ പഞ്ചായത്ത് അഞ്ചാം വാർഡിലെ മളോലകടവിൽ താൽക്കാലിക പാലം നിർമ്മിക്കുമെന്ന് മാണി സി കാപ്പൻ MLA അറിയിച്ചു. പ്രദേശവാസികളുടെ ബുദ്ധിമുട്ടും സ്കൂൾ സീസൺ ആരംഭിക്കുന്നതും കണക്കിലെടുത്താണ് തീരുമാനം. 


ആസ്തി വികസന ഫണ്ടിൽ നിന്നും പാലം നിർമ്മാണത്തിനായി 65 ലക്ഷം രൂപ എംഎൽഎ അനുവദിച്ചിരുന്നു. എന്നാൽ മഴ കാരണം പാലം പണിയിൽ കുറച്ച് സമയം എടുക്കും എന്നതിനാൽ താല്ക്കാലിക നടപ്പാലത്തിൻ്റെ പണി മാണി സി. കാപ്പൻ നേരിട്ട് പോയി വിലയിരുത്തി . രണ്ടു ദിവസം കൊണ്ട് നടപ്പാലത്തിൻ്റെ പണികൾ പൂർത്തീകരിക്കുമെന്ന് കോൺട്രാക്ടർ സന്തോഷ് എം.എൽ.എ യ്ക്ക് ഉറപ്പ് നൽകി. പഞ്ചായത്ത് മെമ്പർ മഞ്ചു ദിലീപ്, ബാങ്ക് ബോർഡ് മെമ്പർ റ്റി.സി ശ്രീകുമാർ എന്നിവരോടൊപ്പം നിരവധി പ്രദേശവാസികളും സന്നിഹിതരായിരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments