Latest News
Loading...

കെ. എസ്സ് ഇ ബി ഉദ്യോഗസ്ഥരുടെ യോഗത്തിൽ പരാതി പ്രളയം. പരിഹരിക്കാൻ നിർദ്ദേശം നല്കി മാണി സി കാപ്പൻ MLA

 


പാല നിയോജക മണ്ഡലത്തിലെ കെ.എസ്സ് ഇ.ബിസെക്ഷനുകളില്‍ നിരന്തരമായി ഉണ്ടായി കൊണ്ടിരിക്കുന്ന വൈദ്യുതി മുടക്കം ഉപഭോക്തക്കളെയും വ്യാപാരി വ്യവസായ സമൂഹത്തെയും വിവിധ സ്ഥാപനങ്ങളെയും ഗുരുതര പ്രതിസന്ധിയാക്കിരിക്കുന്ന സാഹചര്യത്തില്‍ എ.എല്‍എ മാണി സി കാപ്പന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പരാതി പ്രളയം. പാലാ എക്‌സിക്യൂട്ടിവ് എന്‍ജനീയറുടെ പരിധിയിലുള്ള പതിനെന്ന് സെക്‌സനുകളിലും കേന്ദ്രീകരിച്ച് ജനപ്രതിനിധികളും റസിഡന്റ് അസോസിയേഷന്‍ മറ്റ് സന്നദ്ധ സംഘടകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു മേണറ്ററിംഗ് സമിതി രൂപീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു. 2 മാസത്തില്‍ ഒരിക്കല്‍ വിളിച്ചു ചേര്‍ത്ത് പരാമാവധി പരാതികളും പ്രശ്‌നങ്ങളും പ്രാദേശികമായി പരിഹരിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു. 




ഓഫിസുകളില്‍ വിളിക്കുന്ന ആളുകളോട് ജീവനക്കാര്‍ മാന്യമായി സംസാരിക്കണം. പരമാവധി പരിഹരിക്കുന്നതിന് നടപടി ഉണ്ടാകണം. പതിനായിരം ഉപഭോക്താക്കള്‍ കൂടുതലുള്ള സെക്ഷനുകളെ വിഭജിച്ചു പുതിയ സെക്ഷന്‍ രൂപീകരിക്കുന്നതിനുള്ള പ്രപ്പോസലുകള്‍ ഒരു മാസത്തിനകം സമര്‍പ്പിക്കണം. പത്ത് വര്‍ഷം മുന്‍പ് 23000 ഉപഭോക്താക്കളുള്ള ഈരാറ്റുപേട്ട മേജര്‍ സെക്ഷന്‍ വിഭജിച്ച് കളത്തുകടവില്‍ ഒരു പുതിയ സെക്ഷന്‍ ആരംഭിക്കണമെന്നുള്ള പ്രപ്പോസല്‍ നടപ്പിലാക്കിയതും യോഗം ചൂണ്ടിക്കാട്ടി.   മലയോര മേഖലയിലെ പ്രതിസന്ധി പരിഹരിക്കണമെന്നും പാല സെക്ഷനിലെ പാലക്കാട്ടുമല ഭാഗത്തെ വോള്‍ട്ടേജ് പ്രശ്‌നത്തിന് ഒരു പുതിയ ട്രാന്‍സ്‌ഫോര്‍ സ്ഥാപിച്ച് പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും താലൂക്ക് വികസന സമതിയംഗം പീറ്റര്‍ പന്തലാനി സ്വാഗത പ്രസംഗത്തില്‍ ആവശ്യപ്പെട്ടു 

എതെങ്കിലും ഒരു ഫീഡറില്‍ വൈദ്യൂതി മുടങ്ങിയാല്‍ ഒരു പ്രദേശമാകെ വെള്യതി തടസ്സപ്പെട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒരോ ട്രാന്‍സ്‌മോര്‍മര്‍ കേന്ദ്രികരിച്ച് ലോഡ് ബ്രാക്കിംഗ് സ്വിച്ചുകള്‍ സ്ഥാപിക്കുകയും കാലപഴക്കം ചെന്ന ലൈനുകളും പോസ്റ്റുകളും അടിയന്തിരമായി മാറ്റുന്നതിനും എ.ബി കേബിളുകള്‍ മാറ്റി കവേര്‍ഡ് കണ്ടക്ടര്‍ സ്ഥാപിക്കുന്നതിനും കേന്ദ്ര ഗവമ്മെന്റിന്റെ റിവാബ്ട് ഡിസ്ട്രി ബ്യൂഷന്‍ സെക്ടര്‍ സ്‌കീം (R.DSS ) ഫണ്ടില്‍ നിന്നും ഫണ്ട് ലഭിക്കുന്നതിന് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കണമെന്നും നിര്‍ദേശമുയര്‍ന്നു. ലൈനുകളിലേയ്ക്ക് അപകടകരമായി ചാഞ്ഞ് നില്‍ക്കുന്ന വൃക്ഷ ശിഖരങ്ങള്‍ മരങ്ങള്‍ മുറിക്കേണ്ട സാഹചര്യം ഉണ്ടങ്കില്‍ മോണറ്റിംഗ് കമ്മറ്റിയുടെ സഹകരണത്തോടെ റവന്യൂ പൊതുമരാമത്ത് വകുപ്പുകളെ അറിയിച്ചു നടപടി സ്വീകരിക്കണം. നിയോജക മണ്ഡലം അടിസ്ഥാനത്തിലുള്ള യോഗം 2 മാസത്തിനുള്ളില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി വിളിച്ചു ചേര്‍ക്കാനും തീരുമാനമായി.

യോഗത്തിൽ നഗരസഭ ചെയർമാൻ തോമസ് പീറ്റർ , പഞ്ചായത്ത് പ്രസിഡന്റുമാരായ രഞ്ജിത് മീനാ ഭവൻ, ചാർളി  ഐസക്, ആനന്ദ് വെള്ളൂക്കുന്നേൽജോസ്കുട്ടി ജോസഫ്  ,ജിജി തമ്പി , ലിസമ്മ മത്തച്ചൻ, ബീനാ റ്റോമി , താലൂക്ക് വികസന സമിതി അംഗം പീറ്റർ പന്തലാനി, ജിമ്മി ജോസഫ് , വി.സി പ്രിൻസ്, ബിജു സെന്റ് ജൂഡ് , വ്യാപാരി സംഘടനാ പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എഞ്ചനീയർ മാത്തുക്കുട്ടി ജോർജ് , അസി.എക്സിക്യൂട്ടീവ്  എഞ്ചിനീയർമാരായ റ്റി.എസ്  ബിബി ൻ, രാജഗോപാൽ, എ.എം ശ്രീകുമാർ , മറ്റു വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments