Latest News
Loading...

നവീകരണം പൂര്‍ത്തിയാക്കി പാലാ ടൗണ്‍ കുരിശുപള്ളി




പാല അമലോത്ഭവജൂബിലി കുരിശുപള്ളിയില്‍ നടന്നുവന്ന നവീകരണജോലികള്‍ പൂര്‍ത്തിയായി. 1977 ലാണ് കുരിശുപള്ളിയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. വര്‍ഷങ്ങളായി മഴയും വെയിലുമേറ്റും കേടുപാടുകള്‍ പറ്റിയും നിറംമങ്ങിയ കുരിശുപള്ളിയുടെ നവീകരണജോലികള്‍ക്ക് കഴിഞ്ഞ ജൂബിലി തിരുനാളിന് മുന്നോടിയായാണ് ആരംഭിച്ചത്. തിരുനാള്‍ സമയത്തും നവീകരണം പൂര്‍ത്തിയായിരുന്നില്ല. ഇപ്പോള്‍ പണികള്‍ പൂര്‍ത്തീകരിച്ച് , വണക്കമാസ സമാപനത്തോട് അനുബന്ധിച്ചാണ് ആശീര്‍വാദ കര്‍മ്മം നടത്തുന്നത്. 



ടൗണ്‍ കപ്പേള   കേടുപാടുകള്‍ പരിഹരിച്ച് പെയിന്റിംഗും വയറിംഗും പൂര്‍ത്തീകരിച്ചു.  മനോഹരമാക്കിയ കുരിശു  പള്ളിയില്‍ ക്രിസ്തീയ പ്രതീകങ്ങളും ചിത്രങ്ങളും ഉള്‍ക്കൊള്ളുന്ന സ്റ്റെയിന്‍ഡ് ഗ്ലാസുകളും സ്ഥാപിച്ചു കഴിഞ്ഞു. മേയ് 31 ന് മെയ് മാസവണക്ക സമാപനത്തോടനുബന്ധിച്ച് പള്ളിയുടെ ആശീര്‍വാദ കര്‍മ്മം നടക്കുമെന്ന് പള്ളി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെയ് 31 ന് വൈകീട്ട്  ആഘോഷമായ ജപമാലയ്ക്കും വണക്കമാസ പ്രാര്‍ത്ഥനയ്ക്കും ശേഷം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആശീര്‍വാദ കര്‍മ്മം നിര്‍വ്വഹിക്കും. 



പുറത്തു നമസ്‌കാരം, നേര്‍ച്ച വിതരണം എന്നിവയും നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ കത്തീഡ്രല്‍ വികാരി ഫാദര്‍ ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി വികാരി ഫാദര്‍ ജോസ് തടത്തില്‍, ളാലം പുത്തന്‍ പള്ളി വികാരി ഫാദര്‍ ജോര്‍ജ് മൂലേച്ചാലില്‍, കൈക്കാരന്മാരായ ജോണി പന്തപ്ലാക്കല്‍ , തോമസ് മേനാം പറമ്പില്‍, ജോയി പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments