തിടനാട് ജി.വി.എച്ച്.എസ്.എസിൽ വിവിധ പരിപാടികളോടെ നടത്തപ്പെടുന്ന അവധിക്കാല ശില്പശാലയിൽ യോഗാ പരിശീലനം, ഫിലാറ്റലി ക്ലാസ്സ്, സ്റ്റാമ്പ് പ്രദർശനം എന്നിവ നടത്തപ്പെട്ടു. സുനിൽകുമാർ നയിച്ച യോഗാ പരിശീലനത്തിനു ശേഷം "ഫിലാറ്റലി എന്ത്? എങ്ങനെ?" എന്ന വിഷയത്തിൽ കോട്ടയം ഫിലാറ്റലിക് & ന്യൂമിസ്മാറ്റിക് സൊസൈറ്റി പ്രസിഡൻറ് K.T. ജോസഫ് ക്ലാസ്സെടുത്തു. സ്റ്റാമ്പു ശേഖരണവുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് ഫിലാറ്റലിസ്റ്റ് ജേക്കബ് മത്തായി മറുപടി നല്കി.
കോട്ടയം ഫിലാറ്റലി ക്ലബ്ബ് ട്രഷറർ ജോർജ്ജ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ വിപുലമായ സ്റ്റാമ്പ് പ്രദർശനവും നടത്തപ്പെട്ടു. വിവിധതരം സ്റ്റാമ്പുകളെക്കുറിച്ചുള്ള വിവരണങ്ങളും പ്രദർശനവും കുട്ടികളിൽ കൗതുകമുണർത്തി. പരിപാടികൾക്ക് ഹെഡ്മിസ്ട്രസ്സ് പ്രതിഭ പടനിലം, ഡോ. സിന്ധു, കെ.പി ഉഷ, ഡോ.വിശ്വലക്ഷ്മി, സോണിയ ആന്റണി, പി.ആർ അനൂപ് എന്നിവർ നേതൃത്വം നല്കി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments