Latest News
Loading...

സൗജന്യ മെഡിക്കൽ ക്യാമ്പ് മേലുകാവുമറ്റത്ത് 25ന്



മേലുകാവുമറ്റം . പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി, മാർ സ്ലീവാ മെഡിസിറ്റിയുടെ അഞ്ചാം വാർഷികം എന്നിവയുടെ ഭാഗമായി നടപ്പാക്കുന്ന മേലുകാവുമറ്റം റൂറൽ മിഷൻ പദ്ധതിയുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്ററിൽ വച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് 25ന് രാവിലെ 9 മുതൽ 1 മണി വരെ നടത്തും. 


ജനറൽ മെഡിസിൻ, ഫാമിലി മെഡിസിൻ, ഓർത്തോപീഡിക്സ്, ന്യൂറോളജി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ പരിശോധനകൾക്ക് നേതൃത്വം നൽകും. രക്തസമ്മർദ്ദം, റാണ്ടം ബ്ലഡ് ഷുഗർ, ഇ.സി.ജി എന്നിവ സൗജന്യമായി പരിശോധിക്കും. റജിസ്ട്രേഷന് ബന്ധപ്പെടുക. ഫോൺ നമ്പർ - 9188925700



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments