Latest News
Loading...

സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി.



തീക്കോയി  മംഗളഗിരി റസിഡൻസ് അസോസിയേഷൻ്റേ നേതൃത്വത്തിൽ മുണ്ടക്കയം ന്യൂ വിഷൻ കണ്ണാശുപത്രിയുടെ സഹകരണത്തോടെ തീക്കോയി മംഗളഗിരി എൽ.പി. സ്കൂളിൽ വച്ച് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തി. ന്യൂ വിഷൻ ആശുപത്രി സീനിയർ കൺസൽട്ടൻ്റ് ഡോ:അലൻ മാത്യു നേതൃത്വം നൽകി. 


ക്യാമ്പിനോടനുബന്ധിച്ച് നടന്ന യോഗം മംഗളഗിരി സെൻ്റ് തോമസ് പള്ളി വികാരി റവ:ഫാദർ തോമസ് കൊച്ചോടക്കൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെംബർ സിബി രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു.        ഇ ഡി രമണൻ ഇട്ടി പറമ്പിൽ, സെബാസ്റ്റ്യൻ മടിക്കാങ്കൽ, ശിവദാസ് കെ.എസ്.  പി.കെ. മധു , എ ആർ സോമൻ,റോബി കുരുവിള ആശുപത്രി കമ്മ്യൂണിറ്റി മാനേജർ ജോസഫ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments