പത്തനംതിട്ട തിരുവല്ലയില്‍ ബിവറേജസ് ഔട്ട്‌ലെറ്റിലും ഗോഡൗണിലും വന്‍ തീപിടുത്തം. രാത്രി എട്ടോടെയാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തില്‍ ഒന്നാകെ തീ ആളിപ്പടര്‍ന്നു. വലിയരീതിയിലുള്ള തീപിടുത്തമാണ് ഉണ്ടായത്. തിരുവല്ല പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റും ഗോഡൗണും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നത്. തീ പടരുന്നത് കണ്ട് ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു
സംഭവത്തെതുടര്‍ന്ന് തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണില്‍ മുഴുവന്‍ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിച്ചു. ഗോഡൗണിന് സമീപത്ത് ജവാന്‍ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.
ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു. കെട്ടിടത്തിന്റെ പിന്‍വശത്ത് വെല്‍ഡിങ് പണികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതില്‍ നിന്നും തീ പടര്‍ന്നത് ആവാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേല്‍ക്കൂരിയുള്ള കെട്ടിടം പൂര്‍ണമായും കത്തിയമര്‍ന്നു.
പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ. എഴുപതിനായിരം കെയിസ് മദ്യമാണ് അഗ്നിബാധയിൽ കത്തി നശിച്ചത്. 15 വെബ്കോ ഔട്ട്ലെറ്റുകളിലേക്കുള്ള മദ്യമാണ് പുളിക്കീഴ് ബെവ്കോ ഗോഡൗണിൽ സൂക്ഷിച്ചിരുന്നത്.
സംഭവത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്നാണ് എക്സൈസ് വിശദമാക്കുന്നത്. ഗോഡൗൺ കത്തിയതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കോർപ്പറേഷൻ നേരിട്ടിരിക്കുന്നത്.
തൊട്ടടുത്ത ജവാൻ മദ്യ നിർമാണശാലയിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞതിനാലാണ് വൻ ദുരന്തം ഒഴിവായത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments