പുലർച്ചെ വീശിയടിച്ച ശക്തമായ കാറ്റിൽ ഈരാറ്റുപേട്ട മേഖലയിലും നിരവധി മരങ്ങൾ കടപുഴകി. പുലർച്ചെ 3.15 ഓടെയാണ് ഇവിടെ കാറ്റ് നാശം വിതച്ചത്. ഈരാറ്റുപേട്ട കടുവാമൂഴി മദ്രസ ഭാഗത്ത് മരം വീടിനു മുകളിലേക്ക് മറിഞ്ഞുവീണു. അമ്പഴത്തിനാൽ ശിഹാബിന്റെ വീടാണ് മരം വീണു തകർന്നത്.
വലിയ ആഞ്ഞിലമരം ഉൾപ്പെടെ മൂന്നു മരങ്ങളാണ് കടപുഴകിയത്. ഈരാറ്റുപേട്ടയിലെ സന്നദ്ധ സംഘടനയായ ടീം എമർജൻസിയുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കുന്ന നടപടികൾ പുരോഗമിക്കുന്നു.
0 Comments