റോഡ് കുറുകെ കടക്കാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ ലോറിയിടിച്ച് കാര്‍ യാത്രക്കാരന് പരിക്കേറ്റു. പാലാ പൊന്‍കുന്നം റൂട്ടില്‍ പൂവരണിയില്‍ ഇന്ന് രാവിലെ 8 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റ കാര്‍ യാത്രക്കാരന്‍ ഈരാറ്റുപേട്ട സ്വദേശി ചന്ദ്രശേഖരന്‍ നായരെ ( 78 ) ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
ഇടറോഡില്‍ നിന്നും പാലാ ഭാഗത്തേയ്ക്ക് കാര്‍ കയറുമ്പോഴായിരുന്നു അപകടം. കാര്‍ മുന്നോട്ടെടുത്തപ്പോള്‍ വേഗത്തില്‍ ഹൈവേയിലൂടെ വരികയായിരുന്ന ലോറി കാറില്‍ ഇടിക്കുകയായിരുന്നു. പൂവരണി പള്ളിക്കു സമീപമായിരുന്നു അപകടം. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. പാലാ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍സ്വീകരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments