മൂന്നിലവ് : വലിയകുമാരമംഗലം സെന്റ് . പോൾസ് ഹയർസെക്കന്ററി സ്കൂളിന് അഭിമാനകരമായ നൂറു ശതമാനം വിജയമാണ് എസ് എസ് എൽ സി ഫലം വന്നപ്പോൾ വിദ്യാർഥികൾ നേടിക്കൊടുത്തത്. മൂന്നു ജോടി ഇരട്ടക്കുട്ടികൾ ഇത്തവണ വിജയികളായവരിൽ ഉൾപ്പെടുന്നു. അതിൽ ഇരട്ടക്കുട്ടികളായ ക്രിസ്റ്റോ മാത്യു, ക്രിസ്റ്റി മാത്യു എന്നിവർ ഫുൾ A+ നേടി. മൂന്നിലവ് കുരിശിങ്കൽപറമ്പിൽ മാത്യു ജോൺ, ഷൈനമ്മ ദമ്പതികളുടെ മക്കളാണ് ഇരുവരും.
മറ്റൊരു ജോടികളായ ഇവാൻ സെബാസ്റ്റ്യൻ, ഇവാനാ സെബാസ്റ്റ്യൻ എന്നിവർ യഥാക്രമം ഫുൾ A+, ഒൻപത് A+ ഗ്രേഡുകൾ നേടി. മൂന്നിലവ് മൂഴിക്കുഴിയിൽ സെബാസ്റ്റ്യൻ ജോസഫ് (ബെന്നി), ദിവ്യ ദമ്പതികളുടെ മക്കളാണ് ഇരുവരും. .
.ഇരട്ട ജോടികളായ ആൻ ലിഡാ മരിയ ബെന്നി, ആൻ ലിയാ മരിയ ബെന്നി എന്നിവരും മികച്ച വിജയം കരസ്ഥമാക്കി. പുതുശ്ശേരി കണ്ടത്തിൽ പറമ്പിൽ ബെന്നി കെ പി യുടെയും ജെസ്സി മാത്യുവിന്റെയും മക്കളാണ് ഇവർ.
വിജയികളെ സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയ് ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡന്റ് ശ്രീ. റോബിൻ എഫ്രേം, അധ്യാപകർ എന്നിവർ അഭിനന്ദിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments