Latest News
Loading...

തിന്നര്‍ ഒഴിച്ച് തീകൊളുത്തിയ കാസര്‍ഗോഡ് സ്വദേശിനി മരിച്ചു



കാസര്‍ഗോഡ് ബേഡകത്ത് തമിഴ്‌നാട് സ്വദേശി തിന്നര്‍ ഒഴിച്ച് കടയ്ക്കുള്ളിലിട്ട് തീകൊളുത്തിയ കാസര്‍ഗോഡ് സ്വദേശിനി മരിച്ചു. മുന്നാട് പലചരക്ക് കട നടത്തുന്ന മണ്ണടുക്കം സ്വദേശിനി രമിതയാണ് (32) മരിച്ചത്. തമിഴ്‌നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം എന്നയാളെ പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരമാണ് രാമാമൃതം ആക്രമണം നടത്തിയത്. 



50 ശതമാനം പൊള്ളലേറ്റ രമിതയെ ആദ്യം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് രമിത മരിച്ചത്.



രമിതയുടെ കടയുള്ള കെട്ടിടത്തിലെ മറ്റൊരു മുറിയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കട നടത്തുകയാണ് രാമാമൃതം. സ്ഥിരമായി മദ്യപിക്കുന്ന രാമാമൃതം, രമിതയുടെ കടയിലെത്തി പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് രമിത കെട്ടിട ഉടമയോട് പരാതി പറയുകയും തുടര്‍ന്ന് രാമാമൃതത്തോട് കട ഒഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മദ്യപിച്ചെത്തിയ ഇയാള്‍ രമിതയെ ആക്രമിച്ചത്.  രാമാമൃതം റിമാന്‍ഡിലാണ്.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments