പാലാ വള്ളിച്ചിറയിൽ ഒരാൾ കുത്തേറ്റു മരിച്ചു. പാലാ വള്ളിച്ചിറയിൽ വലിയ കാലായിൽ പി ജെ ബേബി മരിച്ചത്. വക്കീൽ ബേബി എന്ന് വിളിക്കുന്ന വള്ളിച്ചിറ സ്വദേശി ആരംകുഴക്കൽ എ. എൽ ഫിലിപ്പോസ് ആണ് കുത്തിയത്. ഫിലിപ്പോസിന്റെ പേരിലുള്ള ഹോട്ടൽ ആറുമാസമായി മറ്റൊരാൾക്ക് ദിവസവാടകയ്ക്ക് നൽകിയിരിക്കുകയാണ്. ഇവിടെ ചായ കുടിക്കാൻ എത്തിയതായിരുന്നു ഇരുവരും.
പള്ളിയിലേക്ക് പോകും വഴിയാണ് ബേബി ഹോട്ടലിൽ കയറിയത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നിലവിൽ ഉണ്ടായിരുന്നു. പരസ്പര ജാമ്യത്തിൽ സഹകരണ ബാങ്കിൽ നിന്നും ലോൺ എടുത്തതും നിലവിലുണ്ട്. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ കാലങ്ങളായി തർക്കങ്ങളും നിലവിലുണ്ടായിരുന്നു.
.
വാട്സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments