Latest News
Loading...

സ്‌പോര്‌സ് ആകട്ടെ ലഹരി. വേനലവധി ക്യാമ്പുകള്‍ സജീവം



പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയം വേനലവധി ക്യാമ്പുകള്‍ കൊണ്ട് സജീവമായി. പുതുതലമുറ രാസലഹരിയുടെ പിടിയിലമരുമ്പോള്‍, കുട്ടികളുടെ സര്‍ഗ്ഗശേഷിയും കായികശേഷിയും ഉണര്‍ത്തി പുതു തലമുറയെ മാതൃകാപരമായ ജീവിത രീതിയികളിലേക്ക് വളര്‍ത്തുന്നതിന് സ്‌പേര്‍ട്ട്‌സിനും ഗെയ്മിംസിനും കഴിയുമെന്ന ഉറച്ച ചിന്തയോടെ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തില്‍ മികച്ച പ്രതിഭകളെ വാര്‍ത്തെടുക്കുന്ന പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചു കഴിഞ്ഞു.



CBCപാലായുടെ നേതൃത്വത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ ക്യാമ്പും പാലാ സ്‌പേര്‍ട്ടസ് ക്ലബിന്റെ വോളിബോള്‍ കോച്ചിംഗ് ക്യാമ്പും അല്‍ഫോണ്‍സാ അക്കാഡമിയുടെ നേര്‍ത്വത്തില്‍ അത് ലറ്റിക് കോച്ചിംഗും നടന്നുവരുന്നു. വിവിധ ക്ലബുകള്‍ക്കുവേണ്ടി ഡോ: തങ്കച്ചന്‍ മാത്യം, ബെന്നി സാര്‍, സൂരജ് മണര്‍കാട്,ബിജു തെങ്ങുംപള്ളി , ബിനോയി തോമസ്, വി.സി. പ്രിന്‍സ്, മാര്‍ട്ടിന്‍, സാജന്‍, ബിനോജ് പുതിയടം റ്റോമി തോമസ് എന്നിവര്‍ നേതൃത്വം നല്കി വരുന്നു


.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments