പാലാ സിന്തറ്റിക് സ്റ്റേഡിയത്തോട് ചേര്‍ന്ന് നഗരസഭ പണി കഴിപ്പിച്ച ഓപ്പണ്‍ ജിമ്മിന്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിര്‍വഹിച്ചു. ജോസ് കെ മാണി എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ചാണ് ജിം തയ്യാറാക്കിയത്. വിവിധതരം വ്യായാമമുറകള്‍ക്കുള്ള ഉപകരണങ്ങളാണ് ഓപ്പണ്‍ ജിമ്മില്‍ സ്ഥാപിച്ചിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍ അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സാവിയോ കാവ്കാട്ട് , വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ജോസ് ചീരാന്‍കുഴി, ബിന്ദു മനു, ലിസിക്കുട്ടി മാത്യു , കൗണ്‍സിലര്‍മാരായ ജോസിന്‍ ബിനോ, നീന ചെറുവള്ളി, സതി ശശികുമാര്‍, ആന്റോ പടിഞ്ഞാറേക്കര, പ്രിന്‍സ് വീ.സി , മായാ പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments