Latest News
Loading...

NMMS പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ് പോൾസ് സ്കൂളിന് ഉജ്ജ്വല വിജയം



മൂന്നിലവ്: 2024 ഡിസംബർ മാസത്തിൽ 8-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി കേന്ദ്ര ഗവൺമെൻ്റ് നടത്തിയ NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മൂന്നിലവ് വലിയകുമാരമംഗലം സെൻ്റ്. പോൾസ് സ്കൂളിലെ 5 വിദ്യാർത്ഥികൾ അർഹരായി. സ്കോളർഷിപ്പ് വിജയത്തിൽ കോട്ടയം ജില്ലയിൽ മുൻനിരയിൽ എത്താനും സ്കൂളിന് സാധിച്ചു. 


വിജയികളായ ഓരോ വിദ്യാർത്ഥിയ്ക്കും സ്കോളർഷിപ്പ് തുകയായി 48000 രൂപ വീതം ലഭിക്കും.
മാസ്റ്റർ.അർജ്ജുൻ സിബി , മാസ്റ്റർ.വിഷ്ണു രാജീവ്, കുമാരി.അനു ജെയിംസ്, കുമാരി. ആഷ്ലി മേഴ്സി പ്രിൻസ്, കുമാരി. ആഷ്മി നെൽസൺ എന്നീ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.



വിജയികളെ സ്കൂൾ മാനേജർ റവ.ഫാ. കുര്യൻ തടത്തിൽ, പ്രിൻസിപ്പൽ ശ്രീ. ബിനോയി ജോസഫ്, ഹെഡ്മിസ്ട്രസ് ശ്രീമതി. ലിൻസി സെബാസ്റ്റ്യൻ, PTA പ്രസിഡൻ്റ് ശ്രീ.റോബിൻ എഫ്രേം തുടങ്ങിയവർ അഭിനന്ദിച്ചു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments