ഏറ്റുമാനൂർ പേരൂരിൽ ആറ്റിൽ ചാടി
ആത്മഹത്യ ചെയ്ത അഡ്വക്കേറ്റ് ജിസ്മോളുടെയും മക്കളുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തീകരിച്ചു. പാല മരിയൻ മെഡിക്കൽ സെൻ്ററിൽ എത്തിച്ചു. ആശുപത്രിയിലെ മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കും. സംസ്കാരം പിന്നീട് നടക്കും.
മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചപ്പോൾ വലിയ ജനകൂട്ടമാണ് ഇവിടെ ഉണ്ടായിരുന്നത്. വൈദികരുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയത്. വിദേശത്തുള്ള പിതാവും സഹോദരങ്ങളും എത്തിയതിനുശേഷം ആണ് സംസ്കാരം നടക്കുക.
ജിസ്മോൾ. ചില കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പോലീസിന് കിട്ടിയ പ്രാഥമിക വിവരം. എന്നാൽ ആത്മഹത്യയിലേക്ക് നയിക്കാനുള്ള പ്രകോപനം എന്തെന്ന് വ്യക്തമല്ല.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments