ഈരാറ്റുപേട്ടയില്‍ ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളില്‍ കിടന്നുറങ്ങി. വെളുപ്പിന് ഒരു മണിയോടെയാണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ പ്രവര്‍ത്തിക്കുന്ന വുഡ്ലാന്റ് ഫര്‍ണിച്ചര്‍ ഷോറൂമിന്റെ ചില്ല് തകര്‍ത്തത്.
കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകര്‍ത്ത് ഇയാള്‍ കടയ്ക്കുള്ളില്‍ കയറി കിടന്നുറങ്ങുകയായിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരന്‍ നഷ്ടപരിഹാരം നല്‍കാമെന്ന ഉറപ്പില്‍ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments