പൊതുജനങ്ങൾക്കും ഇനി അൽഫോൻസ കോളജ് ലൈബ്രറിയിലെത്തി പുസ്‌തകങ്ങൾ എടുത്തു വായിക്കാം. എല്ലാ ശനിയാഴ്ചകളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ഈ സൗകര്യം. ഇതിനായി അംഗത്വമെടുക്കേണ്ടതില്ല. പുസ്‌തകങ്ങൾ പുറത്തേക്കു കൊണ്ടുപോകാൻ സാധിക്കില്ല.
2 നിലകളിലായി 20,000 ചതുരശ്ര അടി സ്ഥലത്തു വിവിധ വിജ്ഞാനമേഖലകളിലെ അൻപതിനായിരത്തിലേറെ പുസ്തകങ്ങളുണ്ട്. പഴയ മലയാളം ലിപിയിൽ എഴുതിയ പുസ്‌തകങ്ങളുടെ അപൂർവശേഖരവും ലൈബ്രറിയിലുണ്ട്.
ലോകത്തിലെ പ്രസിദ്ധമായ മാസികകളും ലഭിക്കും.ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കും കാഴ്ചവൈകല്യമുള്ള വിദ്യാർഥികൾക്കുമായി സ്ക്രീൻ റീഡർ സൗകര്യവും ഒട്ടേറെ ഇ-ബുക്കുകളും ലഭ്യമാണ്. ബ്രെയിലി ലിപി ട്രെയ്നിങ്ങിനുള്ള സൗകര്യവുമുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments