വഖഫ് നിയമ ഭേദഗതി ബിൽ പാസ്സാക്കിയ നരേന്ദ്ര സർക്കാരിന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാറിൽ ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി. തുടർന്ന് വഖഫ് ഭേദഗതി ബില്ലിന് എതിരെ വോട്ട് രേഖപ്പെടുത്തിയ പത്തനംതിട്ട പാർലമെന്റ് മണ്ഡലം എം.പി ആൻറ്റോ ആന്റണിയുടെ കോലംകത്തിച്ചു..
ബി ജെ ജി പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് മിനർവ്വാ മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രമോദ് ബി, ശ്രീകാന്ത് എം.എസ്, ജില്ലാ കമ്മിറ്റി അംഗം റ്റോമി ഈറ്റത്തോട്ട്,
പൂഞ്ഞാർ തെക്കേര ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജി സിബി, ആനിയമ്മ സണ്ണി, സജി കദളിക്കാട്ട്, ബി.ജെ.പി നേതാക്കളായ പി.കെ രാജപ്പൻ പുളിക്കൽ, രമേശൻ പി.എസ്, സോമരാജൻ ആറ്റുവേലിൽ, ആർ സുനിൽകുമാർ, സുരേഷ് ഇഞ്ചയിൽ, സെബാസ്റ്റ്യൻ കുറ്റിയാനി, കെ.എസ് വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments