ഭാരതീയ ജനത പാർട്ടി സ്ഥാപന ദിനത്തോടനുബന്ധിച്ചു ബിജെപി പൂഞ്ഞാർ മണ്ഡലം സജീവാംഗത്വ കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി സി ജോർജ്ജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി കോട്ടയം ഈസ്റ്റ് ജില്ലാ അധ്യക്ഷൻ ശ്രീ റോയ് ചാക്കോ മുഖ്യ പ്രഭാഷണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ അഡ്വ: ഷോൺ ജോർജ്ജ്, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീമതി മിനർവ്വാ മോഹനൻ, ജില്ലാ സെക്രട്ടറി സോബിൻ ലാൽ, പൂഞ്ഞാർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ ശ്രീ ശ്രീകാന്ത് എം എസ് തിടനാട്,
ശ്രീ പ്രമോദ് ബി, മുൻ മണ്ഡലം പ്രസിഡന്റ് ശ്രീ അഡ്വ: പി രാജേഷ്കുമാർ, പാർട്ടിയുടെ പഞ്ചായത്ത് പ്രസിഡന്റ്മാരായ ശ്രീ സെബാസ്റ്റ്യൻ എബ്രഹാം വിളയാനി (തിടനാട്), ശ്രീമതി ലാലി പി.വി (തീക്കോയി), ശ്രീ ലെൽസ് ജേക്കപ്പ് വയലിക്കുന്നേൽ (പൂഞ്ഞാർ തെക്കേക്കര), ശ്രീ മുഹമ്മദ് ഷാജീ (ഈരാറ്റുപേട്ട നഗരസഭ) തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു...
ജില്ലാ, മണ്ഡലം, പഞ്ചായത്ത്, ബൂത്ത് ഭാരവാഹികൾ, സജീവ അംഗങ്ങളും പങ്കെടുത്തു...
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments