രാമപുരം കൊണ്ടാട് ശ്രീ. സുബ്രഹ്മണ്യ ഗുരുദേവ ക്ഷേത്രം തിരു ഉത്സവം മാർച്ച് 5 മുതൽ 10 വരെ നടക്കും. മാർച്ച് 5 ന് വൈകിട്ട് 7.30 നും 8-നും മദ്ധ്യേയാണ് കൊടിയേറ്റ്. കൊടിയേറ്റിന് മുമ്പ് 6 മണിക്ക് ക്ഷേത്രത്തിൽ എത്തുന്ന ശിവഗിരി ശ്രീനാ രായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി ശ്രീമദ് ശുഭാംഗാനന്ദ സ്വാമികൾക്ക് പൂർണ്ണ കുംഭസമർപ്പണത്തോടെ സ്വീകരണം നൽകുന്നു. കൊടിയേറ്റിനുശേഷം സ്വാമികളുടെ അനുഗ്രഹപ്രഭാഷണവും ഉണ്ടായി രിക്കും. ശാഖയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ 50 വർഷം പിന്നിട്ട ഇപ്പോഴത്തെ ദേവസ്വം സെക്രട്ടറി പി. ആർ രവി കണിക്കുന്നേലിനെ അനു മോദിക്കുന്ന ചടങ്ങും ഇതിനിടയിൽ ഉണ്ടായിരിക്കും.
മാർച്ച് 6 മുതൽ 10 വരെ ഓരോ ദിവസവും ക്ഷേത്രത്തിലെ ഭക്തിനിർഭരമായ ചടങ്ങുകൾക്കും വിശേഷാൽ പൂജകൾക്കും പുറമെ ദീപാരാധനയ്ക്കു ശേഷം രാത്രി 10 മണി വരെ വിവിധ കലാപരിപാടി കൾ ഉണ്ട്. ഗാനമേള, നൃത്തസന്ധ്യ, ഗ്രൂപ്പ് ഡാൻസ്, ഓട്ടൻതുള്ളൽ, യോഗാ ഡാൻസ്, കോൽക്കളി, തുരുവാതിരകളി, കൈകൊട്ടിക്കളി തുട ങ്ങിയ കാലാപരിപാടികൾ പ്രൊഫണൽ ഗ്രൂപ്പുകളുടേയും സന്നദ്ധഗ്ര പ്പുകളുടെയുമായി നടക്കുന്നു. നാട്ടിൽ നിന്നും തന്നെ എഴുപതോളം കലാ കാരികൾ വിവിധ കലാ പ്രകടനങ്ങൾക്കായി നാട്ടിൽ ഒരുങ്ങികൊണ്ടിരി ക്കുന്നുവെന്നത് ഈ ഉത്സവത്തിൻ്റെ സവിശേഷതയാണ്.
9-ാം തീയതി പള്ളി വേട്ട ദിവസം രാഹുൽ കെ.ജി. കോട്ടയം നയിക്കുന്ന മെഗാ ഗാനമേള 7 മണി മുതൽ 10 മണിക്കു പള്ളി വേട്ട വിളക്ക് 10-ാം തീയതി ആറാട്ടുദിവസം ഉച്ചയ്ക്കുമുമ്പ് കാവടി പൂജയും കാവടിഘോഷയാത്രയും ക്ഷേത്ര സന്നിധിയിൽ നടക്കും വൈകുന്നേരം 5നും 6-നും മദ്ധ്യേ ആണ് തിരു ആറാട്ട്. 7 മണിക്ക് രാമപുരം ഗുരുമന്ദിരത്തിൽ നിന്ന് ക്ഷേത്രത്തിലേക്കും നടക്കുന്ന ആറാട്ടു ഘോഷയാത്രയിൽ താലപ്പൊലി, നാഗസ്വരം, ചെണ്ടമേളം, പൂക്കാവടി, ശിങ്കാരിമേളം, ഗരു ഡൻ പറവ തുടങ്ങിയ കാലാരൂപങ്ങൾ അണിനിരക്കും . 10 മണിക്ക് ആറാട്ട് എതിരേൽപ്പ് വലിയ കാണിക്ക, 25 കലശാഭിഷേകംസ മംഗളപൂജ, കൊടിയേറ്റ് മുതൽ ആറാട്ടുവരെ എല്ലാ ദിവസവും വൈകുന്നേരം പ്രസാദം ഊട്ട് ഉണ്ടായിരിക്കും.
1924 മാർച്ച് 28 ന് ആണ് ക്ഷേത്രം പ്രതിഷ്ഠിതമായത് വൈക്കം സത്യഗ്രഹം ആരം ഭിച്ച 1924 മാർച്ച് 30 ന് രണ്ടു ദിവസം മുമ്പായിരുന്നു പ്രതിഷ്ഠ. ശ്രീ നാരായണ ഗുരുവിൻ്റെ ആദർശങ്ങളാൽ പ്രചോദിതരായ ജനങ്ങൾ പല പേരുകളിൽ പ്രാദേശികമായി സഭകളും സംഘങ്ങളും സ്ഥാപിച്ചു കൊണ്ടിരുന്ന അക്കാലത്ത് കൊണ്ടാട്ടിൽ രൂപപ്പെട്ട ശ്രീനാ രായണ സേവാ സംഘത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്നു ക്ഷേത്ര സ്ഥാപനം, എസ്.എൻ.ഡി.പി യോഗത്തിൽ ശാഖകളും യൂണിനുകളും നിലവിൽ വന്ന 1928 നു നാലു വർഷം മുമ്പായിരുന്നു അത്.
ഒരേ ശ്രീകോവിലിൽ ഗുരുദേവൻ്റെ വലിയ ഒരു ഫോട്ടോയും ശ്രീ.സുബ്രഹ്മണ്യവേലും പ്രതിഷ്‌ഠിച്ചത് ഗുരുദേവ ശിഷ്യപ്രമുഖനയിരുന്ന ശ്രീമദ് നരസിംഹസ്വാമികൾ ആയിരുന്നു. ശ്രീനാരായണ സേവാ സംഘ ത്തിൻറെ പ്രഥമ പ്രിസിഡൻ്റ് വണ്ടന്നൂർ ഇട്ടിപണിക്കരും സെക്രട്ടറി പിൽക്കാലത്ത് എസ്.എൻ.ഡി.പി. യോഗം പ്രസിഡൻ്റ് എന്ന നിലയിൽ പ്രസിദ്ധനായി തീർന്ന സി. ആർ കേശവൻവൈദ്യയരുമായിരുന്നു. ഇക്കാ ര്യങ്ങളെല്ലാം വൈദ്യരുടെ കഥ എന്ന ആത്മകഥാ സ്വഭാവത്തോടുകൂ ടിയ ജീവചരിത്രകൃതിയിൽ വൈദ്യർ പ്രതിപാദിച്ചിട്ടുണ്ട്.
ആരംഭിക്കുന്ന കാലത്തുതന്നെ ഒരേക്കർ സ്ഥലവും, ശ്രീകോ വിലും മുമ്പിൽ ഒരു നെടുമ്പുരയും ക്ഷേത്രത്തിനുണ്ടായിരുന്നു. 2007 ൽ രണ്ടു ശ്രീകോവിലുകളിൽ ശ്രീ. സുബ്രഹ്മണ്യൻ്റെയും ഗുരുദേവ ന്റെയും വിഗ്രഹങ്ങൾ പ്രതിഷ്‌ഠിക്കപ്പെട്ട് കൊടിയേറ്റം ആറാട്ടുമായി ആറു ദിവസത്തെ കുംഭപൂയ മഹോത്സവം ആരംഭിച്ചതിനുശേഷം
18-ാം മത് ഉത്സവമാണ് ഇപ്പോൾ നടക്കുന്നത്. നേരത്തെ ശിവരാത്രി ഉത്സ വമായിരുന്നു. മാർച്ച് 5 നു രാവിലെ 5 മണി മുതൽ ക്ഷേത്ര ചടങ്ങുകളും വിശേഷാൽ പൂജകളും നടക്കുന്ന ക്രമം നോട്ടീസിൽ വിശദമായി ചേർത്തി ട്ടുണ്ട്.
ശാഖാ പ്രസിഡൻ്റ് സുകുമാരൻ പെരുമ്പായിൽ, സെക്രട്ടറി സുധാകരൻ വാളിപ്ലാക്കൽ, വൈസ് പ്രസി ഡന്റ് സന്തോഷ് കിഴക്കേക്കര, ദേവസ്വം സെക്രട്ടറി രവി കണികുന്നേൽ. വിശ്വൻ രാമപുരം, അജീഷ് കൊളുത്താപ്പിള്ളിൽ എന്നിവർ മീഡിയ ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments