നാളുകള്‍ നീണ്ട വരണ്ട കാത്തിരിപ്പിനൊടുവില്‍ ആശ്വാസമായി കോട്ടയം ജില്ലയില്‍ മഴ പെയ്തു. പാലാ, ഈരാറ്റുപേട്ട മേഖലകളില്‍ ഭൂരിഭാഗം മേഖലകളിലും മഴ രേഖപ്പെടുത്തി. കൊടുംചൂടില്‍ വലഞ്ഞ കാര്‍ഷിക മേഖലയ്ക്കും ജനങ്ങള്‍ക്കും മഴ ആശ്വാസം പകര്‍ന്നു. അതേസമയം മഴയ്ക്ക് മുന്നോടിയായി പലയിടങ്ങളിലും ശക്തമായ കാറ്റും അനുഭവപ്പെട്ടു.
വൈകിട്ട് 3 മണിയോടെയാണ് പലയിടത്തും നഴ ആരംഭിച്ചത്. പാലാ, ഈരാറ്റുപേട്ട തുടങ്ങിയ നഗരമേഖലകളിലും തലനാട്, തീക്കോയി , പൂഞ്ഞാര്‍ തുടങ്ങിയ മലയോരമേഖലകളിലും മഴ പെയ്തു. എരുമേലി, കാഞ്ഞിരപ്പള്ളി, തൊടുപുഴ മേഖലകളിലും മഴ പെയ്തു. കാറ്റില്‍ മരം ഒടിഞ്ഞുവീണ് ചിലയിടങ്ങളില്‍ ഗതാഗതതടസ്സവും വൈദ്യുതി തടസ്സവും ഉണ്ടായി.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments