പി.സി ജോര്‍ജ്ജിനെ വേട്ടയാടാന്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും പോലീസും ആസൂത്രിത ശ്രമം നടത്തിയെന്ന് ബിജെപി ദേശീയ നിര്‍ഹാക സമിതി അംഗം പി.കെ കൃഷ്ണദാസ്. ആ ശ്രമത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിട്ട് ചെറുത്തുതോല്‍പ്പിച്ചു. ധീരനായി നിയമത്തിന്റെ പിന്‍ബലത്തോടെ പിസി ജോര്‍ജ്ജ് പതുസമൂഹത്തിലുണ്ട്. പിണറായിയുടെ എല്ലാ ഗൂഡാലോടനയും പരാജയപ്പെട്ടുവെന്നും കൃഷ്ണദാസ് പറഞ്ഞു. മതവിദ്വേഷ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യം നേടിയശേഷം ചികിത്സയെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുന്ന പി.സി ജോര്‍ജ്ജിനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തിനും ദേശീയതയ്ക്കും വേണ്ടി നിലകൊണ്ടയാളാണ് പിസി ജോര്‍ജ്ജെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. എസ്ഡിപിഐയും പിഎഫ്‌ഐയും പോലുള്ള രാജ്യദ്രോഹ സംഘടനകളുടെ പിന്‍ബലത്തടെയാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പ്രവര്‍ത്തിക്കുന്നത്. അത്തരം സംഘടനകളെ ഇവര്‍ പിന്തുണയ്ക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇത്തരം സംഘടനകളുമായി ഇരു പാര്‍ട്ടികളും ഒളിഞ്ഞും തെളിഞ്ഞും സഹകരിച്ചിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളില്‍ ഇപ്പോഴും അത്തരത്തില്‍ ഭരണവും നടക്കുന്നുണ്ട്.
എസ്ഡിപിഐയും പിഎഫ്‌ഐ പോലെ രാജ്യദ്രോഹ സംഘടനയാണെന്ന് കേന്ദ്രഏജന്‍സി തെളിവുസഹിതം വ്യക്തമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫും യുഡിഎഫും പൊതുസമൂഹത്തോട് മാപ്പ് പറയാന്‍ തയാറാവണം.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഇരകളോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ്. ഏത് വിഷയത്തിലും സിപിഎം അങ്ങനെയാണ്. താമരശേരിയിലെ വിദ്യാര്‍ത്ഥി പ്രശ്‌നത്തിലും ഈ സമീപനം തന്നെയാണ് സര്‍ക്കാരിനെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.
വസതിയിലെത്തിയ കൃഷ്ണദാസിനെ പി സി ജോര്‍ജ്, ഭാര്യ ഉഷ ജോര്‍ജ്, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവര്‍ ചേര്‍ന്ന്സ്വീകരിച്ചു. ബിജെപി മധ്യ മേഖലാ പ്രസിഡന്റ് എന്‍ ഹരി, ജില്ലാ പ്രസിഡന്റ് റോയ് ചാക്കോ, നേതാക്കളായ അഖില്‍ രവീന്ദ്രന്‍, ജോ ജിയോ ജോസഫ്, സെബി പറമുണ്ട, ശ്രീകാന്ത് എം എസ് രാജേഷ് പാറക്കല്‍, ടോമി ഈറ്റത്തോട് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments