പാലാ എക്‌സൈസ് റേഞ്ച് ടീം മുത്തോലി കടവ് ഭാഗത്തുള്ള ഇഷ്ടിക കട്ടക്കളങ്ങളോടനുബന്ധിച്ച് അന്യ സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിച്ചു വരുന്ന ലേബര്‍ ക്യാമ്പുകളുള്ള പ്രദേശങ്ങളില്‍ നടത്തിയ രാത്രികാല പട്രോളിംഗില്‍ മുത്തോലി കടവ് - ചേര്‍പ്പുങ്കല്‍ പള്ളി റോഡില്‍ വെച്ച് രാത്രിയില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ടിങ്കു ബേജ് (37) എന്ന യുവാവിനെ 200 ഗ്രാം കഞ്ചാവുമായി പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമാണ് ഇയാളെ പിടികൂടിയത്.
പിന്നീട് ഇയാളെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ കഞ്ചാവ് ലഹരിയില്‍ ആയിരുന്ന പ്രതി എക്‌സൈസിനെ നേരെ അക്രമം അഴിച്ചുവിട്ട് സ്ഥലത്തുനിന്നും ഓടി സമീപത്തുള്ള 200 അധികം തൊഴിലാളികള്‍ കൂട്ടമായി താമസിച്ചു വരുന്ന അന്യസംസ്ഥാന ലേബര്‍ ക്യാമ്പു കളിലേക്ക് ഓടിക്കയറി. എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിന്നാലെ ഓടി ലേബര്‍ ക്യാമ്പുകളിലേക്ക് കടക്കുകയുംപിന്നീട് നടത്തിയ ദീര്‍ഘ നേരത്തെ തെരച്ചിചിലിനൊടുവില്‍ ഇരുട്ടിന്റെ മറവില്‍ ക്യാമ്പിനുള്ളില്‍ ഒളിച്ചിരുന്ന പിടികൂടുകയും ചെയ്തു.
ഇയാളില്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചുവച്ചിരുന്ന 200 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. ബംഗാളില്‍ നിന്നും ഇയാള്‍ ട്രെയിനില്‍ ആയിരുന്നു കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. യുവാക്കളും അന്യസംസ്ഥാന തൊഴിലാളികളും ആയിരുന്നു ഇയാളുടെ പ്രധാന കസ്റ്റമേഴ്‌സ്. ചെറിയ പാക്കിനെ 500 രൂപ നിരക്കില്‍ ആയിരുന്നു ഇയാള്‍ വില്പന നടത്തിവന്നിരുന്നത്.
പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി ദിനേശിന്റെ നിര്‍ദ്ദേശാനുസരണം നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, അനീഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ രാജേഷ് ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അച്ചു ജോസഫ്, ഹരികൃഷ്ണന്‍ അക്ഷയ് കുമാര്‍, അനന്തു ആര്‍, ജയദേവന്‍, സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments