Latest News
Loading...

കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി അറസ്റ്റ് ചെയ്തു.



പാലാ ടൗണ്‍ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസില്‍ പ്രതിയായ രാമപുരം പുളിക്കല്‍ അരുണ്‍ പി എസ് (26) എന്ന യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.  കേരള സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ്  പരിശോധനയും ആയി ബന്ധപ്പെട്ട്  പാലാ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍( G) ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ അറസ്റ്റിലായത്.



നിരവധി തവണ പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും കഞ്ചാവ് വാങ്ങിയശേഷം പാലാ ടൗണ്‍ ഭാഗത്തുള്ള സുഹൃത്തുക്കള്‍ക്ക് മാത്രമാണ് ഇയാള്‍ രഹസ്യമായി  കഞ്ചാവ്  നല്‍കിവന്നിരുന്നത്.



റെയിഡില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരികൃഷ്ണന്‍,ആനന്ദു ആര്‍, അക്ഷയ് കുമാര്‍,വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍  ഓഫീസര്‍ സുജാത,  എക്‌സൈസ് ഡ്രൈവര്‍ സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments