Latest News
Loading...

പാലാ ടൗണിൽ മെഗാ ക്ലീനിങ് ഡ്രൈവ്




മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പാലാ നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ നടന്നു വരുന്ന തീവ്ര ശുചീകരണ യജ്ഞത്തിന്റെ തുടർച്ചയായി കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ  നടന്ന മെഗാ ക്ലീനിങ് ഡ്രൈവിന്റെ ഉദ്ഘാടനം  നഗരസഭാ ചെയർമാൻ തോമസ് പീറ്റർ നിർവ്വഹിച്ചു. 


വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസ്റ്റിക്കുട്ടി മാത്യു വാർഡ് കൗൺസിലർ ലീനാ സണ്ണി പുരയിടം, പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥരായ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനീഷ് സി ജി ബിനു പൗലോസ്, രഞ്ജിത്ത് ചന്ദ്രൻ, ശ്രീലിനി, സോണി ബാബു, മഞ്ജുത മോഹൻ, മഞ്ജു മോഹൻ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്‌സണായ ഡോ ഗീതാദേവി. കെ. എസ്. ഡബ്ല്യു എം. പി എഞ്ചിനീയർ ശ്രുതി എസ് നായർ, ഹരിത കർമ്മ സേനാംഗങ്ങൾ, ശുചീകരണ വിഭാഗം തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.


മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനം മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പാലാ നഗരസഭയിൽ വിപുലമായ തയ്യാറെടുപ്പുകൾ നടക്കുകയാണ്. ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി പാലാ നഗരസഭ പല വിധത്തിലുള്ള പ്രവർത്തനങ്ങൾ ബഹു നഗരസഭാ ചെയർമാന്റെ നേതൃത്വത്തിൽ നടത്തി വരുന്നു. നഗരസഭയുടെ വിവിധ വാർഡുകൾ മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്ന പരിപാടികൾ നടന്നു വരികയാണ്. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ നിലവിൽ സ്ഥാപിച്ചു കഴിഞ്ഞു 


കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ ഇവ സ്ഥാപിക്കുന്നതാണ് നഗരസഭയുടെ പല വാർഡുകളിലെയും പൊതു ഇടങ്ങളിലും തോടുകളിലും ജനപങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. നഗരസഭയുടെ സ്റ്റേഡിയം മതിലിൽ പൊതുജന ബോധവത്കരണത്തിനുതകുന്ന ശുചിത്വ, ലഹരി വിമുക്ത സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചുമർ ചിത്രങ്ങൾ പെയിന്റ് ചെയ്യുന്ന പ്രവർത്തനം നടന്നു വരുന്നു. മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പൂർണ്ണ പിന്തുണ നഗരസഭാ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം അഭ്യർത്ഥിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments