ജോസ് കെ മാണി വിഭാഗം യുഡിഎഫിലേയ്ക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്നും എന്നാല്‍ പാലാ പ്രതീക്ഷിച്ച് വരേണ്ടെന്നും മാണി സി കാപ്പന്‍ എംഎല്‍എ. കേരളത്തിലെ ഘടകകക്ഷികളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷിമായുള്ള ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം. മുന്നണി വിപുലീകരണം ചര്‍ച്ചയായില്ലെന്നും എന്നാല്‍ കേരള യുഡിഎഫിലേക്ക് കോണ്‍ഗ്രസ് എം തിരികെ വരുന്നതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞ അദ്ദേഹം പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും വ്യക്തമാക്കി. തദ്ദേശ ഇലക്ഷന് മുന്‍പോ ശേഷമോ വന്നോട്ടെ. പക്ഷേ പാലാ വിട്ടൊരു കളിയില്ല. കടുത്തുരുത്തി നല്കില്ലെന്ന് ജോസഫ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി പോകണമെന്ന് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഘടകകക്ഷി നേതാക്കള്‍ക്ക് എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി ഉറപ്പ് നല്‍കി. സിഎംപിയുമായും ഇന്ന് ചര്‍ച്ച നടന്നു. യുഡിഎഫില്‍ നിയമസഭാ സീറ്റ് വിഭജനം നേരത്തെ ആക്കണമെന്ന് ദീപാ ദാസ് മുന്‍ഷിയോട് ആവശ്യപ്പെട്ടെന്ന് സിഎംപി നേതാവ് സിപി ജോണ്‍ പറഞ്ഞു. മുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നും സിഎംപി ആവശ്യപ്പെട്ടു. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കാനുള്ള നടപടികളാണ് യോഗത്തില്‍ ചര്‍ച്ചയായതെന്നും ജോണ്‍ വ്യക്തമാക്കി. വരുംദിവസങ്ങളില്‍ മറ്റ് ഘടകകക്ഷികളുമായും ചര്‍ച്ച നടക്കും.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments