Latest News
Loading...

കണ്ണാടിയുറുമ്പ് സെന്റ് ജോസഫ്‌സ് സ്‌കൂള്‍ വാര്‍ഷികം



പാലാ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ്‌സ് യു. പി. സ്‌കൂളിന്റെയും, നേഴ്‌സറി സ്‌കൂളിന്റെയും 116-ാം മത് വാര്‍ഷികാഘോഷം 
സ്‌കൂള്‍  ഓഡിറ്റോറിയത്തില്‍ വച്ച് നടന്നു. സ്‌കൂളിന്റെ വാര്‍ഷികാഘോഷ ചടങ്ങില്‍  സ്‌കൂള്‍ മാനേജര്‍ റവ.സി.ആനീസ് ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ പാലാ കത്തീഡ്രല്‍ പള്ളി അസിസ്റ്റന്റ് വികാരി വെരി.റവ.ഫാ.സെബാസ്റ്റ്യന്‍ ആലപ്പാട്ടു കോട്ടയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  


സമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.സബിത FCC റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വിശിഷ്ടാഥിതികളായ വാര്‍ഡ് കൗണ്‍സിലര്‍ ആനി ബിജോയി, പ്രൊഫ. ജോസ് തോമസ് വട്ടമല, PTA പ്രസിഡന്റ് സെബാസ്റ്റ്യന്‍ തോമസ് നെല്ലിക്കല്‍ എന്നിവര്‍   ആശംസകള്‍ അര്‍പ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.



.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments