ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത് കേരള കോട്ടയം ജില്ലാ കമ്മിറ്റിയുടെ സമ്മേളനവും സെമിനാറും മാർച്ച് ഒമ്പതിന് പാലാ നെല്ലിയാനി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനം മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. ഓട്ടിസം ചികിത്സാരംഗത്ത് ഹോമിയോപ്പതിയുടെ സാധ്യത എന്ന വിഷയത്തിൽ ഡോക്ടർ ഷാൻസി റെജി സെമിനാർ നയിക്കും. നിർമ്മിത ബുദ്ധിയും ഹോമിയോപ്പതി ഡോക്ടർമാരും എന്ന വിഷയത്തിൽ ഡോക്ടർ വരുൺ വാസുദേവ് ക്ലാസ് നയിക്കും. ഡോക്ടർ എംജെ മോഹനൻ നമ്പൂതിരി ചികിത്സ രംഗത്തെ സാധ്യതകളെപ്പറ്റി സംസാരിക്കും.
ഓട്ടിസം ചികിത്സാ രംഗത്ത് ഹോമിയോപ്പതിയിലൂടെ നിരവധി കുട്ടികൾ ജീവിതത്തിലേക്ക് തിരിച്ചു വന്നതായി ഡോക്ടർ ഷാൻസി റെജി പറഞ്ഞു. നിരവധി പേരെ ഇത്തരത്തിൽ സുഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വീഡിയോകൾ സഹിതം സെമിനാറിൽ അവതരിപ്പിക്കുമെന്ന് അവർ പറഞ്ഞു. കൃത്യമായ ചികിത്സാ മാർഗ്ഗത്തിലൂടെ ഓട്ടിസം ബാധിച്ചവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഹോമിയോപ്പതിക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ.
25 വയസ്സുവരെ കിടപ്പിലായിരുന്നവരെ തനിച്ച് ജോലികൾ ചെയ്യാൻ സാധിക്കുന്നത്ര നിലവാരത്തിലേക്ക് മാറ്റിയെടുക്കാൻ സാധിച്ചതായി ഡോക്ടർ പറഞ്ഞു. മഞ്ഞപ്പിത്തം ബാധിച്ചവരെയും പൂർണ്ണമായി സുഖപ്പെടുത്താൻ സാധിച്ചതായി അവർ പറഞ്ഞു.
പാലാ മീഡിയ ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡോക്ടർ വി ചന്ദ്രമോഹൻ, ഡോക്ടർ വിമൽ ശർമ, ഡോക്ടർ ലിബിൻ ജോബ്, ഡോക്ടർ ഷാൻസി റെജി, ഡോക്ടർ ജ്യോതിസ് ടി കെ എന്നിവർ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments