പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് നാലാം വാർഡിലെ ജനവാസ മേഖലയിൽ ഗ്രൂപ്പ് എച്ച് സ്റ്റോറേജ് ആൻ്റ് വെയർഹൗസിംഗ് ഒക്കുപ്പൻസി ബിൽഡിംഗ് ആരംഭിക്കാനുള്ള നീക്കത്തിനെതിരെ നാട്ടുകാരുടെ ആവശ്യപ്രകാരം സ്പെഷ്യൽ ഗ്രാമസഭ ചേർന്നു. യൂണിറ്റ് പ്രവർത്തനമാരംഭിച്ചാൽ ഉണ്ടാകാവുന്ന ദൂഷ്യ വശങ്ങൾ ഗ്രാമസഭ ചർച്ച ചെയ്തു.
യൂണിറ്റിനെതിരെ അഡ്വ. ബിബിൻ മാടപ്പള്ളി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി യോഗം പാസ്സാക്കി അടിവാരം സെൻ്റ് മേരിസ് സ്കൂളിൽ നടന്ന സ്പെഷ്യൽ ഗ്രാമസഭ ആളുകളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു.
പ്രായമായവരും സ്ത്രീകളുമടക്കം ഇരുന്നുറോളം വോട്ടർമാർ പങ്കെടുത്ത് യൂണിറ്റിനെതിരെ പ്രതിഷേധം രേഖപെടുത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് മാത്യു അധ്യക്ഷത വഹിച്ചു.
വാർഡ് മെംബർ മേരി തോമസ്, പഞ്ചായത്തംഗങ്ങളായ സജി കദളിക്കാട്ടിൽ പി.യു വർക്കി, ഷാജു തറപ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു സമരസമിതി ഭാരവാഹികളായ സുകുമാരൻ പുത്തൻപുരക്കൽ, ബേബി കട പ്രയിൽ,ബേബി പന്തലാനി , ബേബി കരിപ്പടത്ത്, ജൂബിൻ തറപ്പേൽ, തോമസ് പേഴത്തു ങ്കൽ, സണ്ണി അലക്സ്,ജിസോയി ഏർത്തയിൽ, ജോബി തടത്തിൽ, ജോണി തടത്തിൽ,ജസ്റ്റി കുന്നുംപുറം തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments