പ്രകടന പത്രികയിൽ മോഹന വാഗ്ദാനം നൽകി ശബരിമല ഉൾപ്പെടെയുള്ള സമരങ്ങളിലും സകല പ്രകടനങ്ങളിലും പങ്കെടുപ്പിച്ച ആശ, കുടുംബശ്രീ, അംഗൻ വാടി, തൊഴിലുറപ്പ് വനിതകളെ കൂട്ടത്തോടെ വഞ്ചിച്ചു റിക്കാർഡിട്ട ഭരണമാണ് സി പി എം നയിക്കുന്ന കേരള സർക്കാരിന്റേതെന്നു കോട്ടയം ഡിസിസി സീനിയർ വൈസ് പ്രസിഡന്റ്റും എ ഐ സിസി രാജീവ് ഗാന്ധി പഞ്ചായതീരാജ് സംഘടനജില്ലാ ചെയര്മാനുമായ എ കെ ചന്ദ്രമോഹൻ പ്രസ്താവിച്ചു.
ഇടമറ്റത്തു മീനച്ചിൽ പഞ്ചായത്ത് പടിക്കൽ അംഗൻ വാടി -ആശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ചെറിയാൻ കൊക്കോപ്പുഴ നേതൃത്വം നൽകിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ.
രാജൻ കൊല്ലംപറമ്പിൽ, പ്രേംജിത് എർത്തയിൽ, സുകു വാഴമറ്റം, മാത്തുകുട്ടിതോമസ് ഓടക്കൽ, ലോമോൻ പാമ്പ്ലാനി, ബിജു കുന്നത്തേട്ടു, രാജഗോപാൽ മണപ്പള്ളി,ടി വി ജയമോഹൻ, ജോയ് വർഗീസ് മൂത്തേടത് തുടങ്ങിയവർ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments