Latest News
Loading...

വികൃതമായ രാഷ്ട്രീയ താല്പര്യം ഉണ്ടോ എന്നു പരിശോധിക്കണം



തിടനാട് ഇടവക പള്ളിയുടെ കീഴിലുള്ള ഊട്ടുപാറ ചാപ്പലിൽ കഴിഞ്ഞ രാത്രിയിൽ സാമൂഹ്യ വിരുദ്ധർ ചാപ്പലിലെ ആബ്ലിഫയർ, ഭണ്ഡാരകുറ്റി, ലൗഡ്സ്പീക്കർ, ബൈനോക്കുലർ, പ്രാർത്ഥനാ പുസ്തകങ്ങൾ എന്നിവ എടുത്തു കൊണ്ടുപോകുകയും, അൾത്താര അലങ്കോലപ്പെടുത്തുകയും ചെയ്തു. ഇത് സാമൂഹ്യ വിരുദ്ധരുടെ ആക്രമണമാണോ അതോ ഇതിൽ വികൃതമായ രാഷ്ട്രീയ താല്പര്യം ഉണ്ടോ എന്നും പോലീസിൻ്റെ അന്വേഷണ പരിധിയിൽ പെടുത്തണമെന്ന് കോൺഗ്രസ് തിടനാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. 


റോയ് തുരുത്തിയിൽ, വർക്കിച്ചൻ വയംപോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം , ബിനോ മുളങ്ങാശ്ശേരി, ജോയി പാതാഴ, ജിമ്മി പരവരാകത്ത്, റിൻസി തയ്യിൽ, മോഹനകുമാർ കുമ്മണ്ണൂർ, റോണി കൊട്ടാരത്തിൽ, ചന്ദ്രൻ കളരിക്കൽ, ബിനോയി തടിക്കൽ, സതീഷ് ചന്ദ്രൻ ചേലാപറമ്പിൽ, ബാബു ഉരുളേൽ ബിനോയി പുകപ്പുരപറമ്പിൽ തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments