പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിൽ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചു കോൺക്രീറ്റിംഗ് നടത്തിയ, ചേരിമല - വഞ്ചികപാറ റോഡിന്റെ ഉൽഘാടനം, പൂഞ്ഞാർ ടൗൺ വാർഡ് മെമ്പർ റോജി തോമസ് മുതിരേന്തിക്കൽ നിർവഹിച്ചു.
ഈ പഞ്ചായത്ത് റോഡിന്റെ പണികൾ, മുഴുവൻ ഇതോടെ പുർത്തിയായി. 2024-25 സാമ്പത്തിക വർഷത്തെ ഫണ്ട് ഉപയോഗിച്ചാണ് അവസാന വർക്കുകൾ നടത്തിയത്. റോഡിന്റെ ഗുണഭോക്താക്കളായ ബിനു പുളിക്കൽ, സജിത്ത് പടികര, കുഞ്ഞ് മുത്തുതാവളത്തിൽ,അപ്പു പുത്തൻപുര, ജയൻ താഴത്തെടത്ത്, ഷാലു ബിനു
തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments