അപകട ഭീഷണിയിൽ ആയിരുന്ന ഉണങ്ങിയ പടു കൂറ്റൻ ആൽമരം നഗരസഭ ചെയർമാന്റെ സുമയോചിതമായ ഇടപെടൽ കൊണ്ട് വെട്ടി നീക്കി. പാലാ അമ്പലപ്പുറത്ത് കാവിന്റെ എതിർവശത്ത് മിൽക്ക് ബാറിനോട് ചേർന്ന് നിന്ന കൂറ്റൻ ആൽമരം ഉണങ്ങി വീഴാറാ അവസ്ഥയിൽ ആയിരുന്നു. കഴിഞ്ഞ വേനൽ മഴയിൽ ആൽ മരത്തിന്റെ ശിഖരങ്ങൾ കാറ്റത്ത് ഒടിഞ്ഞു വീണ് ഗതാഗത തടസം ഉണ്ടാകുകയും, മരക്കഷ്ണം ലൈൻ കമ്പിയിൽ കുരുങ്ങി വൈദ്യുതി തടസം ഉണ്ടാകുകയും, ഭാഗ്യവശാൽ ആളപായം ഉണ്ടാകാതെ പോകുകയും ചെയ്തു.
ഈകാര്യങ്ങൾ പരാതി ആയി ജനങ്ങൾ RDO ക്കും നഗരസഭക്കും പരാതി നൽകുകയും ബഹുമാനപ്പെട്ട കളക്ടർ ആൽമരം മുറിച്ച് മാറ്റാൻ മുനിസിപ്പൽ സെക്രട്ടറി ശ്രീ ജൂഹി മരിയ ടോമിനെ ചുമതലപ്പെടുത്തുകയും ചെയർമാൻ ശ്രീ തോമസ് പിറ്ററിന്റെ നേതൃത്വത്തിൽ ദേവസം ബോർഡിന്റെ അംഗീകാരത്തോടെ അടിയന്തര നടപടി സ്വീകരിക്കുകയായിരുന്നു.
ചെയർമാൻ തോമസ് പീറ്റർ, രാജേഷ് പല്ലാട്ട്, നാരായണൻകുട്ടി, ജോസുകുട്ടി പൂവേലി, മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം, മുനിസിപ്പൽ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, ഹെൽത്ത് ഇൻസ്പെക്ടർമാരായാ അനീഷ്, ബിനു പൗലോസ്, രഞ്ചിത്ത് മറ്റ് സ്റ്റാഫുകൾ, പോലീസ്, ഫയർഫോഴ്സ്, KSEB, സമീപത്തെ വ്യാപാരി വ്യവസായക സംരഭകർ എന്നിവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments