കഴിഞ്ഞ ഒന്നര മാസക്കാലമായി തിരുവനന്തപുരം, സെക്രട്ടറിയറ്റ് പടിക്കൽ, മഴയും, മഞ്ഞും വെയിലും സഹിച്ചു, ന്യായമായ ആവശ്യങ്ങളുമായി സമരം ചെയ്യുന്ന ആശ വർക്കർമാർക്കും, കഴിഞ്ഞ 10 ദിവസമായി സമരം ചെയ്യുന്ന അംഗൻ വാടി ജീവനക്കാർക്കും, ഐക്യ ദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെപിസിസി യുടെ ആഹ്വാന പ്രകാരം, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ഓഫീസ് പടിക്കൽ, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ സമരം നടത്തി.
ധർണയിൽ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് ലെ ഭൂരിഭാഗം ആശ പ്രവർത്തകരും സജീവമായി പങ്കെടുത്തു.
മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്, റോജി തോമസ് മുതിരെന്തിക്കലിന്റെ
അദ്ധ്യക്ഷതയിൽ ചേർന്ന ധർണ സമരം
INTUC നാഷണൽ വർക്കിംഗ് കമ്മറ്റി അംഗം തോമസ് കല്ലാടൻ
ഉൽഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ: സതീഷ് കുമാർ,
ഗ്രാമ പഞ്ചായത്ത്, വൈസ് പ്രസിഡന്റ്
ശ്രീ മതി രാജമ്മ ഗോപിനാഥ്, ജോർജ് സെബാസ്റ്റ്യൻ, M C വർക്കി, ടോമി മാടപള്ളി,
പൂഞ്ഞാർ മാത്യു, സണ്ണി കല്ലാറ്റ്,
ജോളിച്ചൻ വലിയ പറമ്പിൽ, സജി കൊട്ടാരം,
ഷൈനി ബേബി വടക്കേൽ, മധു പൂതകുഴി,
ജോയി കല്ലാറ്റ്, ബേബി കുന്നിൻ പുരയിടം,
ജെയിംസ് മോൻ വള്ളിയാം തടം, മാത്യു തുരുതേൽ,
സുഭാഷ് പുതു പുരക്കൽ, വിനോദ് പുലി യല്ലും പുറത്ത്, ജോയി ഉറുമ്പിൽ, പഞ്ചായത്ത് മെമ്പർ മാരായ C K കുട്ടപ്പൻ, മേരി തോമസ്, ബിനു ഇടമല, ജോയി കൈപ്പൻ പ്ലാക്കൽ, ജോർജ് തുരുതേൽ, ടോമി പുളിച്ചമാക്കൽ, മാമ്മച്ചൻ തൊട്ടുങ്കൽ , പാപ്പച്ചൻ ഇരട്ടയാണി,
തുടങ്ങിയവർ ധർണ സമരത്തിന് നേതൃത്വം നൽകി.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments