കോട്ടയം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ജി വി വാർഡിൽ യുഡിഎഫിന് വിജയം. എൽഡിഎഫ് സ്ഥാനാർഥി മോളി ജോഷിയെ പരാജയപ്പെടുത്തി യുഡിഎഫിലെ ടി ആർ രജിത വിജയിച്ചു. 235 വോട്ടുകൾക്കാണ് രജിതയുടെ വിജയം.
Udf 581 വോട്ടുകളും BJP 346 വോട്ടുകളും
Ldf 335 വോട്ടുകളും നേടി. ആകെ 1262 വോട്ടുകളാണ് പോൾ ചെയ്തത്.
വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഷൈനി സന്തോഷിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യ ആക്കിയതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഷൈനി , മുൻധാരണ പ്രകാരം ടേം പൂർത്തിയായപ്പോൾ, കേരള കോൺഗ്രസ് എം -നൊപ്പം ചേർന്ന് വീണ്ടും പ്രസിഡന്റ് ആവുകയായിരുന്നു. ആദ്യ ടേം ഷൈനിയ്ക്കായിരുന്നു പ്രസിഡന്റ് സ്ഥാനം. രണ്ടാം ടേമില്‍ ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചന് കൈമാറണം എന്നതായിരുന്നു യുഡിഎഫിലെ മുന്‍ധാരണ. എന്നാല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിവസം 2022 ജൂലൈ 27ന് ഷൈനി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിലേക്ക് കൂറുമാറുകയും വീണ്ടും പ്രസിഡന്റ് പദവിയിലെത്തുകയും ചെയ്തു.
തിരിച്ചടി നേരിട്ട യുഡിഎഫ് നിയമനടപടികളിലേയ്ക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷൈനിയെ കഴിഞ്ഞ് ഫെബ്രുവരി 22ന് അയോഗ്യയാക്കി. കമ്മീഷന്‍ വിധിക്കെതിരെ ഷൈനി സന്തോഷ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചു. ഷൈനി സന്തോഷിനെ അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി കേരള ഹൈക്കോടതി ശരിവച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഷൈനിയെ അയോഗ്യയായി പ്രഖ്യാപിക്കുകയും 6 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
18 അംഗ പഞ്ചായത്തിൽ എൽഡിഎഫ് 7 , യുഡിഎഫ് 8, ബിജെപി 3 എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments