വിദ്വേഷപരാമർശ കേസില്‍ അറസ്റ്റിലായ പി സി ജോർജിൻ്റെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് ജോർജ് ജാമ്യാപേക്ഷ നല്‍കിയത്. നിലവില്‍ കേസില്‍ അറസ്റ്റിലായ ജോർജ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ തുടരുകയാണ്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും വിദഗ്ദ്ധ ചികിത്സ വേണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു . ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതിന് കേസുകൾ ഇല്ല. അന്വേഷണം പൂർത്തികരിച്ചതിതായി പോലിസ് റിപ്പോർട്ട് ഉണ്ട്. അതുകൊണ്ട് ജാമ്യം നൽകണമെന്ന് പി സി ജോർജ് വാദിച്ചു. പൊതു പ്രവർത്തകനാകുമ്പോൾ കേസുകൾ ഉണ്ടാകുമെന്നും, സ്വഭാവിക ജാമ്യം അനുവദി ക്കണമെന്നും പിസി ജോർജ് ആവശ്യ പ്പെട്ടു.
3 മുതൽ 5 വർഷം വരെ ശിക്ഷ നൽകണമെന്നും തുടർച്ചയായി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. ജാമ്യം കൊടുത്താൽ തെറ്റായ സന്ദേശം നൽകു മെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments