Latest News
Loading...

തിങ്കളാഴ്ച ഹാജരാകാമെന്ന് പി.സി ജോര്‍ജ്ജ്



മത വിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിനുള്ള സാധ്യത മുന്നില്‍കണ്ട് ബിജെപി നേതാവ് പി സി ജോര്‍ജ് ഒളിവിലെന്ന് സൂചന. ഇന്ന് രണ്ട് മണിക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ട് പി സി ജോര്‍ജിന്റെ ഈരാറ്റുപേട്ട വീട്ടിലെത്തിയ പൊലീസിന് നോട്ടീസ് നേരിട്ട് കൈമാറാനായില്ല. പി സി ജോര്‍ജ് വീട്ടിലില്ലാത്തതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജ് ആണ് നോട്ടീസ് കൈപ്പറ്റിയത്. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ ഇന്ന് ഹാജരാകാനാകില്ലെന്നും തിങ്കളാഴ്ച ഹാജരാകാമെന്നും പി.സി ജോര്‍ജ്ജ് പാലാ ഡിെൈവസ്പിയ്ക്ക് നല്കിയ കത്തില്‍ വ്യക്തമാക്കി. 


അതേസമയം, പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ പിറ്റേന്ന് തന്നെ അതിന് ക്ഷമാപണം നടത്തിയതാണെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്ജ് പറഞ്ഞു. അദ്ദേഹത്തിന്റെ അറസ്റ്റിലൂടെ സംഭവം ലൈവായി നിര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നത്. നോട്ടീസ് കൊടുത്ത ഈരാറ്റുപേട്ട സിഐയുടെ ഓഫീസ് പിസി ജോര്‍ജ്ജ് ഉണ്ടാക്കിയതാണ്. ഹാജരാവേണ്ട മജിസ്‌ട്രേറ്റ് കോടതിയും പിസി ജോര്‍ജ്ജ് ഉണ്ടാക്കിയതാണ്. ഈരാറ്റുപേട്ടയിലുള്ള എല്ലാവരും തീവ്രവാദികളാണെന്ന് പി.സി ജോര്‍ജ്ജ് പറഞ്ഞിട്ടില്ല. ഏറെ സ്‌നേഹിച്ച നാട് വഴിതെറ്റുമ്പോള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഉണ്ടായതെന്നും ഷോണ്‍ ജോര്‍ജ്ജ്  പറഞ്ഞു. 



ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. 





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments