എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്നും രാജിയ്ക്ക് തയാറാകാതെ വന്നതോടെ അവിശ്വാസം വിജയിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നും കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ചതില്‍ നാണക്കേടില്ല. ആദ്യമായിട്ടായിരിക്കും അവിശ്വാസം കൊണ്ടുവന്നവര്‍ വിട്ടുനില്‍ക്കുന്നത് കേരള ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കുമെന്നും ആന്റോ ജോസ് പറഞ്ഞു. തുടര്‍ന്നുള്ള കാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനമെടുക്കും.
സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നതായി മണ്ഡലം പ്രസിഡന്റ് ബിജു പാലൂപ്പടവനും പറഞ്ഞു. ഫെബ്രുവരി 2ന് ചെയര്‍മാന്‍ രാജിവയ്‌ക്കേണ്ടതാണ്. യുഡിഎഫില്‍ 9 പേര്‍ മാത്രമാണുള്ളത്. അവിശ്വാസം പാസാകില്ലെന്ന് അറിയാവുന്ന യുഡിഎഫ്, അടുത്ത അവിശ്വാസത്തിന് സമയമില്ലാത്തതിനാല്‍ ഷാജുവിനെ അവിടെ നിലനിര്‍ത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതുവഴി ഭരണകക്ഷിയില്‍ ഭിന്നത ഉണ്ടാക്കാനായിരുന്നു ശ്രമം. പ്രതിപക്ഷത്തിന്റെ ഉദ്ദേശം മനസിലായതോടെയാണ് വോട്ട് ചെയ്തത്. തങ്ങളുടെ പാര്‍ട്ടി ചെയര്‍മാനെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു. പ്രതിപക്ഷത്തിന്റെ തന്ത്രം പൊളിച്ചു എന്നതില്‍ സന്തോഷമുണ്ടെന്നും ബിജു പറഞ്ഞു.
ആരാണെങ്കിലും പാര്‍ട്ടിയ്ക്ക് അതീതരല്ല എന്ന സന്ദേശമാണ് ഇത് നല്കുന്നതെന്നാണ് പാര്‍ട്ടി മുന്നോട്ട് വയ്ക്കുന്ന ക്യാപ്‌സ്യൂള്‍. എന്നാല്‍ യുഡിഎഫ് പിന്തുണയോടെ കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണയ്‌ക്കേണ്ടിവന്ന സാഹചര്യം നിലവിലുണ്ട് താനും. അവിശ്വാസത്തില്‍ നിന്നും അവസാന നിമിഷം മാറി യുഡിഎഫ് കളം തിരിച്ചെങ്കിലും തുരുത്തനെ പുറത്താക്കാനുള്ള അവസരം വിനിയോഗിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലായിരുന്നു കേരള കോണ്‍്ഗ്രസ് എം എന്നതായിരുന്നു സാഹചര്യം.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments