കെപിഎസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. അഞ്ചു വർഷത്തിലധികമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയും നിരവധി തവണ ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഓരോ കാരണങ്ങൾ പറഞ്ഞ് നിയമനം തടഞ്ഞുവെച്ച്, സാഹചര്യത്തിൽ ജീവിത ക്ലേശങ്ങൾ നിമിത്തം ആത്മഹത്യ ചെയ്യേണ്ടി വന്ന കോഴിക്കോട് ജില്ലയിലെ അലീന ബെന്നി എന്ന അധ്യാപികയുടെ അവസ്ഥ ഇനി കേരളത്തിൽ ഒരു അധ്യാപകരും നേരിടരുത്.
അർഹമായ മുഴുവൻ നിയമനങ്ങളും പാസാക്കണമെന്നും, NPS പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ജില്ല ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി കെ പി എസ് ടി എ പാലാ വിദ്യാഭ്യാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഇഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. വിദ്യാഭ്യാസ ജില്ല പ്രസിഡന്റ് ജോമി ജെയിംസ് അധ്യക്ഷത വഹിച്ച യോഗം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് N സുരേഷ് ഉദ്ഘാടനം ചെയ്തു. റെന്നി സെബാസ്റ്റ്യൻ, പ്രദീപ് കുമാർ വി, എം ശ്രീകുമാർ, അന്നമ്മ ജോസഫ്, മഞ്ജു ഡേവിസ്, ബെർലി തുടങ്ങിയവർ സംസാരിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments