Latest News
Loading...

നവീന സങ്കേതിക വിദ്യകളുടെ നല്ല ഗുണങ്ങൾ കുട്ടികൾക്ക് ലഭ്യമാകണം ജില്ല കളക്ടർ



നിർമിത ബുദ്ധിയുടേതടക്കമുള്ള നവീന സങ്കേതിക വിദ്യകളുടെ നല്ല വശങ്ങൾ വിദ്യാർത്ഥികൾക്ക് പ്രാപ്യമാക്കണമെന്നും ദോശവശങ്ങളെ കുറിച്ച് അവരെ ബോധവൽക്കരിക്കേണ്ടത് ഇന്നിൻ്റെ ആവശ്യമാണെന്നും കോട്ടയം ജില്ലകളക്ടർ ജോൺ വി. സാമുവൽ പറഞ്ഞു. ഈരാറ്റുപേട്ട ഗവ.മുസ്‌ലിം എൽ.പി. എസ് ഈരാറ്റു പേട്ട യുടെ 85 മത് വാർഷികവും ഈ വർഷം സ്കൂളിൽ നിന്ന് വിരമിക്കുന്ന മിനി ഇസ്മായിൽ ടീച്ചർക്കുള്ള യാത്രയയപ്പ് യോഗവും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു കളക്ടർ. 



പൂർവ്വ അധ്യാപക സംഗമം നഴ്സറി,   പ്രൈമറി കുട്ടികളുടെ കലാപരിപാടികൾക്ക് ശേഷം നടന്ന  പൊതുസമ്മേളനം
മാത്യു കെ. ജോസഫ് (ഹെഡ്‌മാസ്റ്റർ) സ്വാഗതവും ഷാജിന കെ.എ. (അധ്യാപിക) വാർഷിക റിപ്പോർട്ട് വതരിപ്പിച്ചു. സുഹ്റ അബ്‌ദുൽ ഖാദർ (ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ) അധ്യക്ഷത വഹിച്ചു/  പൊതുയോഗത്തിൽജില്ലാ കളക്‌ടർ കോട്ടയം ജോൺ വി. സാമുവൽ IAS ഉദ്ഘാടനം നിർവ്വഹിച്ചു. 



വിവിധ കലാകായിക മത്സരങ്ങളിലും, പാഠ്യ പാഠ്യതേര വിഷയങ്ങളിലും മികവു പുലർത്തിയവർക്കുള്ള സമ്മാന വിതരണം  സുഹാന ജിയാസ് (വിദ്യാഭ്യാസ) സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ഈരാറ്റുപേട്ട നഗരസഭ)
 പി.എം. അബ്‌ദുൾ ഖാദർ (ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ഈരാറ്റുപേട്ട നഗരസഭ) കെ.എൻ. ഹുസൈൻ (പി.ടി.എ. പ്രസിഡന്റ്)
മിനി ഇസ്മായിൽ സീനിയർ മോസ്റ്റ് (ജി.എം.എൽ.പി. എസ്)
പി.വി. ഷാജിമോൻ (മുൻ ഹെഡ്‌മാസ്റ്റർ)  ത്വൽഹത്ത് (പി.റ്റി.എ. വൈസ് പ്രസിഡന്റ്) അൻസൽന സിറാജ് (മാതൃസംഗമം പ്രസിഡന്റ്)
സാറാ ടീച്ചർ വിതരണം നടത്തി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments