Latest News
Loading...

ചകിണിപ്പാലം സംരക്ഷണഭിത്തി പുനര്‍നിര്‍മാണം ആരംഭിച്ചു.



അപകടവസ്ഥയിലായ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലത്തിന്റെ അപ്പ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തികള്‍ പുനര്‍ നിര്‍മിക്കുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു.  പാലത്തിന്റെ ഇരു വസങ്ങളിലും ഉള്ള MLA മാര്‍ ഈ പാലത്തോട് കാണിക്കുന്ന അവഗണനക്കെതിരെ LDF നിരന്തര പോരാട്ടത്തില്‍ ആയിരുന്നുവെന്നും സിപിഐ(എം) അയര്‍കുന്നം ഏരിയ സെക്രട്ടറി പി എന്‍ ബിനുവിന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ്  നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതെന്നും എല്‍ഡിഎഫ് അവകാശപ്പെട്ടു. 



ഇരു കരകളിലുമുള്ള MLA മാര്‍ പാലത്തോട് അവഗണന കാണിച്ചപ്പോള്‍ ചേര്‍പ്പുങ്കല്‍ ടൗണിലെ വ്യാപാരികള്‍ സിപിഐ(എം) ഏരിയ. സെക്രട്ടറി. പി എന്‍ ബിനുവിനെ സമീപിക്കുകയും, LDF നേതൃത്വത്തില്‍ മന്ത്രി റിയാസിനെ കണ്ട് ആവശ്യം പറയുകയും ചെയ്തു. ബ്രിഡ്ജസ് ഫണ്ടില്‍ നിന്നും 36 ലക്ഷം രൂപ മന്ത്രി മുഹമ്മദ് റിയാസ് അനുവദിച്ചു. ഇതോടെ നിര്‍മാണ പ്രവര്‍ത്തികളുടെ പിതൃത്വം ഏറ്റെടുക്കുവാന്‍ ഇരു കരകളിലുമുള്ള UDF MLA മാരായ മാണി സി കാപ്പനും മോന്‍സ് ജോസഫും ശ്രമം തുടങ്ങി. ഇത് വരെയും ഒന്നും ചെയ്യാതിരുന്ന MLA മാര്‍ക്കുള്ള മറുപടിയാണ് ഇപ്പൊഴത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആരംഭമെന്ന് LDF മുത്തോലി കിടങ്ങൂര്‍ പഞ്ചായത്ത് കമ്മിറ്റികള്‍ സംയുക്തമായി അറിയിച്ചു. 



സിപിഐ(എം) മുത്തോലി ലോക്കല്‍ സെക്രട്ടറി കെ എസ് പ്രദീപ്കുമാര്‍, കിടങ്ങൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി ജയന്‍ കിടങ്ങൂര്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി അയ്യപ്പന്‍ മുത്തോലി LC അംഗങ്ങളായ എ ജയകുമാര്‍, വി കെ അശോക് കുമാര്‍, തെക്കുംമുറി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി രവി എന്‍ വി, തെക്കുംമുറി വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ഷാജി എന്‍ ഐ, കിടങ്ങൂര്‍ സൗത്ത് LC അംഗം ഗോപി, കേരളാ കോണ്‍ഗ്രസ് മുത്തോലി മണ്ഡലം പ്രസിഡന്റ്മാത്തുകുട്ടി ചേന്നാട്ട് കിടങ്ങൂര്‍ മണ്ഡലം പ്രസിഡന്റ് ബോബിച്ചന്‍ മാത്യു,മുത്തോലി മണ്ഡലം സെക്രട്ടറി രാജു കെ എം, മനോജ് കൊട്ടാരത്തില്‍, ബിബിന്‍ കളത്തൂപുല്ലാട്ട് ചേര്‍പ്പുങ്കല്‍ വാര്‍ഡ് മെമ്പര്‍ മിനി ജെറോം എന്നിവര്‍ സംസാരിച്ചു.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments