ആരോഗ്യം ആനന്ദം ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ കടനാട് പഞ്ചായത്ത്‌തല ഉത്ഘാടനം കടനാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി നിർവ്വഹിച്ചു. ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ബ്രിജിറ്റ് ജോൺ, ഡോ. പ്രീനു സൂസൻ ചാക്കോ, ഹെൽത്ത് ഇൻസ്പെക്ടർ ബിമൽകുമാർ ഡി, എം.എൽ.എസ്.പി ശ്രുതിമോൾ എസ് എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ നടത്തുന്ന ക്യാമ്പയിനിൽ സ്‌തീകളെ ബാധിക്കുന്ന സ്‌തനാർബുദവും ഗർഭാശയഗള ക്യാൻസറും സ്കീനിംഗ് നടത്തി പരിശോധനയും ചികിത്സയും നൽകുന്ന പദ്ധതിയാണ് എന്ന് മെഡിക്കൽ ഓഫീസർ പദ്ധതി വിശദീകരണത്തിന്റെ ഭാഗമായി അറിയിച്ചു.
പദ്ധതിയുടെ പ്രചാരണാർത്ഥം തയ്യാറാക്കിയ ലീഫ്ലെറ്റ് പഞ്ചായത്ത് പ്രസിഡന്റ്റ് ശ്രീമതി ജിജി തമ്പി ഡോ. ബ്രിജിറ്റ് ജോണിന് നൽകി പ്രകാശനം ചെയ്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments