Latest News
Loading...

AMAI പാലാ ഏരിയ വാർഷിക സമ്മേളനം നടത്തി



ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (AMAI)പാലാ ഏരിയ വാർഷിക സമ്മേളനം പാലായിൽ വച്ചു നടന്നു. AMAI പാലാ ഏരിയ പ്രസിഡന്റ്‌ ഡോക്ടർ കെ. വി. ജോസഫ് അധ്യക്ഷത വഹിച്ച യോഗം AMAI എറണാകുളം സോൺ പ്രസിഡന്റ്‌ ഡോക്ടർ സീനിയ അനുരാഗ് ഉദ്ഘാടനം നിർവഹിച്ചു.  


ഏരിയ സെക്രട്ടറി ഡോക്ടർ മരിയ സി തോമസ് റിപ്പോർട്ട്‌ അവതരിപ്പിച്ചു. കോട്ടയം ജില്ല സി എം ഇ കോ ഓർഡിനേറ്റർ ‌ ഡോക്ടർ വില്യംസ് ആശംസ അർപ്പിച്ചു സംസാരിച്ചു .


പുതിയ ഭാരവാഹികൾ 
പ്രസിഡന്റ്‌ ഡോക്ടർ കെ. വി ജോസഫ്, വൈസ് പ്രസിഡന്റ്‌ ഡോക്ടർ അഞ്ചു ജോസഫ്, സെക്രട്ടറി ഡോക്ടർ മരിയ സി തോമസ്, ജോയിന്റ് സെക്രട്ടറി ഡോക്ടർ ശാരി രാകേഷ് . വനിതാ കമ്മിറ്റി കൺവീനർ Dr കാർത്തിക രാജഗോപാൽ ,വനിതാ കമ്മിറ്റി ചെയർ പേഴ്സൺ ആയി Dr ബ്ലെസി എന്നിവരെ തിരഞ്ഞെടുത്തു .





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments