ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് ബിജെപി തിടനാട് ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. തുടർന്ന് ചേർന്ന വിജയാഹ്ളാദ യോഗം ബിജെപി സംസ്ഥാന സമിതി അംഗവും, കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ: ഷോൺ ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
BJP പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫ്, മുൻ മണ്ഡലം പ്രസിഡന്റ് അഡ്വ: പി രാജേഷ് കുമാർ, ബിജെപി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments