കർമ്മമണ്ഡലങ്ങളിൽ നൂറ് സംവൽസരങ്ങൾ പൂർത്തിയാക്കിയ പൊതുപ്രവർത്തകനും രാഷ്ട്രീയ ആചാര്യനുമായ സക്കറിയസ് തുടിപ്പാറക്ക് ജന്മനാട് ആദരം നൽകി. അരുവിത്തറ ഫൊറോന ദേവാലയത്തിൽ നടന്ന ജന്മദിന ആഘോഷങ്ങൾ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
ഇശോയെ ഹൃദയത്തോട് ചേർത്ത് നിർത്തിയ ജനനേതാവിയിരുന്നു സക്കറിയാസ് തുടിപ്പാറയെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഒരേ സമയം മികച്ച മതാദ്ധ്യാപകനും രാഷ്ട്രീയ ഗുരുവുമായിരുന്നു അദ്ധേഹം സ്ഥാനമാനങ്ങൾ നേടുന്നതിലല്ല നേതൃത്യ സ്ഥാനങ്ങളിലേക്ക് അർഹരായവരെ എത്തിക്കുന്നതിലായിരുന്നു അദ്ദേഹം ശ്രദ്ധിച്ചത്. എല്ലാവരോടും തുല്യമായ സ്നേഹവും അടുപ്പവും കാത്തുസൂക്ഷിച്ച സക്കറിയ സാർ സൗമ്യവും ദീപ്തവുമായ വ്യക്തിത്വത്തിൻ്റെ ഉടമയായിരുന്നൊന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ സക്കറിയ തുടിപ്പാറ പൊന്നാട അണിയിച്ച അദ്ദേഹം സക്കറിയാ തുടിപ്പാറയുടെ നൂറാം ജന്മദിന കേക്ക് മുറിക്കുന്നതിനും നേതൃത്വം നൽകി. അരുവിത്തുറ ഫൊറോനാ വികാരി സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം പാർലമെൻറ് അംഗം ഫ്രാൻസിസ് ജോർജ് എംപി, മുൻ എംഎൽഎമാരായ പിസി ജോർജ് , PC ജോസഫ്, ജോയ് എബ്രഹാം, വി.ജെ ജോസഫ് തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments