Latest News
Loading...

സ്വകാര്യ ബസില്‍ നിന്നും 9000 രൂപ മോഷ്ടിച്ചു



വായ്പയെടുത്ത പണം ബസ്സില്‍ നിന്നും മോഷ്ടിച്ചു. സ്വകാര്യ ബസില്‍ യാത്രക്കാരിയുടെ ഒമ്പതിനായിരം രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ച പാലാ മങ്കൊമ്പ് റോഡില്‍ സര്‍വീസ് നടത്തുന്ന ബസിലാണ് മോഷണം നടന്നത്. ബസിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങളില്‍ പോലീസിന് ലഭിച്ചു. 




ഭരണങ്ങാനം മേരിഗിരി ജംഗ്ഷനില്‍ നിന്ന് ഒരു മണിയോടെയാണ് ഭര്‍ത്താവിനൊപ്പം മങ്കൊമ്പ് സ്വദേശിനിയായ വീട്ടമ്മ ബസില്‍ കയറിയത്. വീട്ടമ്മ വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഉടന്‍ ബസ് ജീവനക്കാരുടെ അടുത്തെത്തി അന്വേഷിച്ചെങ്കിലും പണം കണ്ടെത്താനായില്ല. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ബസിനുള്ളിലെ ക്യാമറ  ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വീട്ടമ്മയോട് ചേന്‍ന്നു നിന്ന യുവതി പണം മോഷ്ടിക്കുന്നത് കണ്ടെത്തിയത്. 



കണ്ണട വച്ച, വെള്ളയും ചുവന്ന പുള്ളിയുമുള്ള ചുരിദാറിട്ട യുവതിയാണ് പണം മോഷ്ടിച്ചത്. ഈ യുവതി ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇറങ്ങിപ്പോയി. നിരീക്ഷണ ക്യാമറയില്‍ കണ്ടെത്തിയ യുവതിയ്ക്കായി ഈരാറ്റുപേട്ട പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വായ്പയെടുത്ത തുകയില്‍ നിന്നും ചികിത്സാ ആവശ്യത്തിനായി എടുത്ത തുകയുമായി ഭരണങ്ങാനത്തെത്തി മടങ്ങുമ്പോഴാണ് മോഷണം നടന്നത്. 






 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments