കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ പ്രധാന തിരുനാള്‍ ആഘോഷം ഫെബ്രുവരി 2 ഞായറാഴ്ച നടക്കും. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു തിരുനാളിന് കൊടിയേറിയത്. ഫെബ്രുവരി ഒന്ന് ശനിയാഴ്ച നാളെ വൈകിട്ട് 5 മണിക്ക് കുറവിലങ്ങാട് മര്‍ത്തമറിയം പള്ളി മാര്‍ച്ച് പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് തിരുസുരൂപങ്ങള്‍ വഹിച്ചുകൊണ്ട് ആഘോഷമായ പ്രദിക്ഷണവും നടക്കും.
പ്രധാന തിരുനാള്‍ ദിവസമായ ഞായറാഴ്ച വൈകുന്നേരം 3:30ന് വാദ്യ മേളങ്ങളെ തുടര്‍ന്ന് നാലരയ്ക്ക് ആഘോഷമായ റാസ കുര്‍ബാന നടക്കും. പാലാ രൂപതയിലെ നവ വൈദികരായ ഫാദര്‍ ജോണ്‍ കുഴികണ്ണിയില്‍, ഫാദര്‍ ജോണ്‍ ചുക്കനാനിക്കല്‍, ഫാദര്‍ മാത്യു തേവര്‍ക്കുന്നില്‍, ഫാദര്‍ ജോര്‍ജ് തോറ്റുതൊട്ടിയില്‍ എന്നിവര്‍ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കും. പാലാ മാര്‍ അപ്രേം സെമിനാരിയിലെ ഫാദര്‍ ജോസഫ് കൈതോലയില്‍ തിരുനാള്‍ സന്ദേശം നല്‍കും.
വൈകിട്ട് 645ന് ആഘോഷമായ കാഴ്ചവെപ്പ് പ്രദക്ഷിണം നടക്കും. 7.45ന് ടൗണ്‍ കപ്പേളയില്‍ കാഴ്ചവെപ്പ് കര്‍മ്മം. 8:30ന് പരിശുദ്ധ കുര്‍ബാനയുടെ വാഴ്‌വ് എന്നിവ നടക്കും. രാത്രി 9.15ന് ചെണ്ട ബാന്‍ഡ് സെറ്റുകള്‍ ഒരുമിക്കുന്ന ഫ്യൂഷന്‍ മ്യൂസിക് അരങ്ങേറും. മൂന്നാം തീയതി തിങ്കളാഴ്ച വൈകിട്ട് 4 30ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുസുരൂപം തിരികെ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു കൊടിയിറക്കുന്നതോടെ തിരുനാളിന് സമാപനം ആകും.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments